Health Warning | ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; നിർദേശവുമായി സർക്കാർ 

 
 
avoid using newspapers for wrapping food government issues

Representational image generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകൾ ഉപയോ​ഗിക്കരുത്
● ഫുഡ് ​ഗ്രേഡ് കണ്ടെയ്നറുകൾ ഉപയോ​ഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ

തിരുവനന്തപുരം: (KVARTHA) തട്ടുകടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ അടക്കം ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ മാർഗനിർദേശം പുറപ്പെടുവിച്ചു.

തട്ടുകടകൾ പോലെയുള്ള ചെറിയ വ്യാപാര സ്ഥാപനങ്ങൾ ഭക്ഷണ വസ്തുക്കൾ പൊതിയുന്നതിന് പത്രക്കടലാസുകൾ പോലെയുള്ള ഫുഡ് ​ഗ്രേഡ് അല്ലാത്ത പായ്ക്കിം​ഗ് വസ്തുക്കൾ ഉപയോ​ഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ഉപയോ​ഗിക്കുന്നതിലൂടെ ആരോ​ഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ലെഡ് പോലെയുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരും. മാത്രല്ല  രോഗവാഹികളായ സൂക്ഷമജീവികൾ വ്യാപിക്കുന്നതിനും ഇത് ഇടയാക്കും. 

Aster mims 04/11/2022

എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകൾ ഉപയോ​ഗിക്കരുത്. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും സുരക്ഷിതവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ മാർ​ഗങ്ങൾ സ്വീകരിക്കണം. ഇതിനായി ഫുഡ് ​ഗ്രേഡ് കണ്ടെയ്നറുകൾ ഉപയോ​ഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

#FoodSafety #HealthAdvisory #KeralaNews #PackagingSafety #PublicHealth #FoodStandards

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia