Vitamin D | ശ്രദ്ധിക്കുക: 'വിറ്റാമിൻ ഡി'യുടെ കുറവുണ്ടായാൽ വിഷാദത്തിനും മറ്റ് മാനസിക വൈകല്യങ്ങൾക്കും കാരണമാകാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 
 Vitamin D deficiency symptoms, mental health issues, physical signs
 Vitamin D deficiency symptoms, mental health issues, physical signs

Representational Image Generated by Meta AI

● അസ്ഥികളുടെ ബലത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്.
● 76% ഇന്ത്യക്കാർക്കും വിറ്റാമിൻ ഡി കുറവുണ്ട്.
● വിറ്റാമിൻ ഡി കുറവ് മുടികൊഴിച്ചിലിനും കാരണമാകും.

മിൻ്റാ സോണി 

(KVARTHA) നമ്മുടെ ശരീരത്തിന് വായു, ജലം പോലെ തന്നെ അത്യാവശ്യം വേണ്ടുന്ന പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ഡി. ഇത് നമ്മുടെ ശാരീരിക ആരോഗ്യത്തെ പിടിച്ചു നിർത്തുന്ന ഒരു പ്രധാന ഘടകവുമാണ്. ഇതിനെ നിസാരവത്ക്കരിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു. നിങ്ങൾക്ക് വൈറ്റമിൻ ഡിയുടെ കുറവുണ്ടെങ്കിൽ, രാത്രിയിൽ നന്നായി ഉറങ്ങിയതിനുശേഷവും നിങ്ങൾക്ക് ക്ഷീണവും അലസതയും  അനുഭവപ്പെടാൻ സാധ്യതയുണ്ട്. എങ്ങനെ നമ്മളിൽ വൈറ്റമിൻ ഡി യുടെ കുറവിൻ്റെ ലക്ഷണങ്ങൾ തിരിച്ചറിയാം. താഴെപ്പറയുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങളിൽ വൈറ്റമിൻ ഡി യുടെ കുറവ് ഉണ്ടെന്ന് മനസ്സിലാക്കുക. 

വൈറ്റമിൻ ഡി യുടെ കുറവിൻ്റെ ചില പ്രധാന ലക്ഷണങ്ങൾ

1. മാനസിക നിലയിലെ മാറ്റങ്ങൾ 

വൈറ്റമിൻ ഡിയുടെ കുറവുമൂലം വിഷാദം, ഉത്കണ്ഠ, ദേഷ്യം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിൻ ഡി സെറോടോണിൻ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് കുറവുള്ള സമയത്ത് വിഷാദത്തിനും മറ്റ് മാനസിക വൈകല്യങ്ങൾക്കും ഇടയാക്കും. 

2. അസ്ഥി വേദന

വൈറ്റമിൻ ഡി നിങ്ങളുടെ ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. നിങ്ങൾക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെങ്കിൽ, അത് ആഹാരത്തിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യുന്നതിനെ ബാധിക്കുന്നു, ഇത് ഒടുവിൽ നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുകയും അസ്ഥികളിൽ വേദന ഉണ്ടാക്കുകയും ചെയ്യുന്നു. 

3. മുടികൊഴിച്ചിൽ

വൈറ്റമിൻ ഡിയുടെ കുറവുണ്ടെങ്കിൽ അത് മുടികൊഴിച്ചിലിന് കാരണമാകും. വൈറ്റമിൻ ഡി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു, ഇത് ഒടുവിൽ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. 

4. മുറിവ് ഉണങ്ങുന്നതിലെ കാലതാമസം 

വൈറ്റമിൻ ഡിയുടെ അഭാവത്തിൻ്റെ ഒരു ലക്ഷണം മുറിവ് ഉണങ്ങുന്നതിലെ കാലതാമസമാണ്. വൈറ്റമിൻ ഡി അണുബാധ ഇല്ലാതാക്കാൻ സഹായിക്കും, നിങ്ങൾക്ക് വൈറ്റമിൻ്റെ കുറവുണ്ടെങ്കിൽ അത് നിങ്ങളുടെ മുറിവ് ഉണക്കുന്നത് സാവധാനത്തിലാക്കും. 

5. പേശീവലിവ് 

വൈറ്റമിൻ ഡിയുടെ കുറവ് പേശികളുടെ പ്രവർത്തനത്തെ ബാധിക്കും. ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യപ്പെടാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്നു. 

6. ക്ഷീണം 

നിങ്ങൾക്ക് വൈറ്റമിൻ ഡിയുടെ കുറവുണ്ടെങ്കിൽ, രാത്രിയിൽ നന്നായി ഉറങ്ങിയതിനുശേഷവും നിങ്ങൾക്ക് ക്ഷീണവും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. 

വൈറ്റമിൻ ഡി ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിനാണ്. ഇത് ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. 76% ഇന്ത്യക്കാരും വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നോ സൂര്യപ്രകാശത്തിൽ നിന്നോ ആവശ്യമായ അളവിൽ വൈറ്റമിൻ ലഭിക്കാതെ വരുന്നതോടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് വഴിതെളിക്കും. അതിനാൽ, നിങ്ങളുടെ വൈറ്റമിൻ ഡിയുടെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണ്. ആദ്യകാല ലക്ഷണങ്ങൾ കണ്ടെത്തുക എന്നതാണ് കുറവ് കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം. 

വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ

കൊഴുപ്പുള്ള മത്സ്യം (സാൽമൺ, ട്യൂണ, മത്തി)
ചീസ്
മുട്ടയുടെ മഞ്ഞ
ചെമ്മീൻ
കൂൺ
ഫോർട്ടിഫൈഡ് പാലുത്പന്നങ്ങൾ (പാൽ, തൈര്, ഓട്സ്)
ഓറഞ്ച് ജ്യൂസ്

മുകളിൽ സൂചിപ്പിച്ച വിവരങ്ങൾ പൊതുവായ കാര്യങ്ങളാണ്. ഇത് യോഗ്യതയുള്ള ഒരു മെഡിക്കൽ വിദഗ്ദൻ്റെ അഭിപ്രായത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യത്തെയും ജീവിതശൈലിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റുമായോ ഡോക്ടറുമായോ ബന്ധപ്പെടുക.

ഈ വാർത്ത പങ്കുവെയ്ക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!

Vitamin D deficiency can lead to mental health issues and physical pain. Learn the signs and sources of vitamin D to avoid health problems.

#VitaminD #MentalHealth #HealthTips #VitaminDDeficiency #PhysicalHealth #HealthyLiving

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia