ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ പൊലീസിന് തണുത്ത സമീപനമാണെന്ന് സ്വകാര്യ ആശുപത്രികള്‍; കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈകോടതി
Sep 9, 2021, 16:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 09.09.2021) ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ കര്‍ശന നടപടി വേണമെന്ന് സര്‍കാരിനോട് ഹൈകോടതി. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ പരാതികളില്‍ എടുക്കുന്ന കേസുകളുടെ അന്വേഷണ പുരോഗതി ഡി ജി പി തന്നെ നേരിട്ട് ഇടപെട്ട് വിലയിരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ പൊലീസിന് തണുത്ത സമീപനമാണെന്ന് സ്വകാര്യ ആശുപത്രികള്‍ ഹൈകോടതിയെ ബോധിപ്പിച്ചു. ആക്രമങ്ങളുണ്ടായാല്‍ പൊലീസ് യഥാസമയം ഇടപെടുന്നില്ലെന്നും പരാതി നല്‍കിയാലും പലപ്പോഴും എഫ് ഐ ആര്‍ പോലും രെജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നും സ്വകാര്യആശുപത്രികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. 3 വര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പക്ഷേ പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ കാര്യമായ നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
ആരോഗ്യപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 278 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. എന്നാല്‍ 278 കേസുകളില്‍ ആകെ 28 കേസുകളില്‍ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും സര്‍കാര്‍ ഹൈകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഉണ്ടായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ ലാഘവത്തോടെ കാണുന്നു എന്നാണ് കോടതി നിരീക്ഷണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ വച്ചു പൊറുപ്പിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. അക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കുന്നുവെന്ന് ഡിജിപി ഉറപ്പു വരുത്തണമെന്നും അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടോയെന്ന് ഡി ജി പി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പരാതികള്‍ ഉണ്ടായാല്‍ കാലതാമസമില്ലാതെ പൊലീസ് ഇടപെട്ടുവെന്ന് ജില്ലാ പൊലീസ് മേധാവിമാരും ഉറപ്പാക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

