കേരളത്തിലെ കുട്ടികളില്‍ ആസ്ത്മ രോഗം വര്‍ദ്ധിക്കുന്നതായി വിദഗ്ദ്ധര്‍
May 3, 2018, 12:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.05.2018) കേരളത്തിലെ കുട്ടികളില്‍ ആസ്ത്മ രോഗം വര്‍ദ്ധിക്കുന്നതായി വിദഗ്ദ്ധ ഡോക്ടര്‍മാര്‍. ലോക ആസ്ത്മ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പൊതുജനങ്ങള്‍ക്കായി ആസ്ത്മ ബോധവത്ക്കരണവും പ്രതിവിധികളും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ശില്‍പശാലയിലാണ് വിദഗ്ദ്ധര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള ഇന്‍ഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളുമാണ് കേരളത്തില്‍ ഇത്രയേറെ ആസ്തമ രോഗികള്‍ വര്‍ധിക്കാന്‍ മുഖ്യ കാരണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സൗജന്യ ശ്വാസകോശ വികസനം അളക്കുന്ന സ്പെറോമട്രി പരിശോധന പൊതുജനങ്ങള്‍ക്കായി നടത്തി. ഇതൊടൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും ആസ്തമ രോഗികളുടേയും കലാപരിപാടികളും ഉണ്ടായിരുന്നു. ഡോ. വിജയ കൃഷ്ണന്‍, ഡോ. സിബി കുര്യന്‍ ഫിലിപ്പ്, ഡോ. എ. സന്തോഷ് കുമാര്‍, ഡോ. മുഹമ്മദ് കുഞ്ഞ്, ഡോ. റിയാസ്, ഡോ ശങ്കര്‍, ഡോ. ശ്രീജിത്ത് ആര്‍, ഡോ. പ്രഭാ ചന്ദ്രന്‍, ഡോ. ജോസ് ഒ. എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Increased, Child, Asthma, Indian Academy Of Pediatric, Health, Asthma increasing in Children in Kerala; Study.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.