ആസ്റ്റര്‍ മദര്‍ ആശുപത്രി അരീക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു; മലയോര മേഖലയുടെ ചികിത്സാരംഗത്ത് പുതിയ പ്രതീക്ഷകൾ; ലോകോത്തര നിലവാരമുള്ള ആധുനിക ചികിത്സാ സൗകര്യം ലഭ്യമാകും
Apr 2, 2022, 20:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 02.04.2022) മലപ്പുറം, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകള്‍ക്ക് ലോകോത്തര നിലവാരമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയൊരുക്കിക്കൊണ്ട് ആസ്റ്റര്‍ മദര്‍ ആശുപത്രി അരീക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ചികിത്സാ ശൃംഖലകളിലൊന്നായ ആസ്റ്റര്‍ ഗ്രൂപിന്റെ നേതൃത്വത്തിലാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ മിംസ് ആശുപത്രികൾക്ക് പുറമെയാണ് കോട്ടക്കലില്‍ ആസ്റ്ററിന്റെ മറ്റൊരു ആശുപത്രി കൂടി പ്രവര്‍ത്തനസജ്ജമാകുന്നത്. ആശുപത്രിയുടെ ഉദ്ഘാടനം പി കെ ബശീര്‍ എംഎല്‍എ നിർവഹിച്ചു.
24 മണിക്കൂറും സേവനനിരതമായ മേഖലയിലെ ആദ്യ കാത് ലാബ് സൗകര്യങ്ങളോട് കൂടിയ കാര്‍ഡിയോളജി വിഭാഗം, അത്യാഹിത ചികിത്സാ വിഭാഗം, സ്പോര്‍ട്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍, ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്റര്‍, ക്രിടികല്‍ കെയര്‍ വിഭാഗം, ന്യൂറോസയന്‍സസ് വിഭാഗം, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനകോളജി, ഓര്തോപീഡിക്സ് തുടങ്ങിയവ ഉള്‍പെടെ അത്യാധുനികമായ മുഴുവന്‍ ചികിത്സാ സൗകര്യങ്ങളും ഇവിടെ സജ്ജീകരിക്കപ്പെടുമെന്ന് ആസ്റ്റര്‍ ഒമാന്‍ ആൻഡ് കേരള റീജ്യനല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന് പറഞ്ഞു. മെയ് ആദ്യവാരത്തോടെ ആശുപത്രിയുടെ പൂര്‍ണതോതിലുള്ള ലോഞ്ചിംഗ് കര്‍മം നടക്കുമെന്നും അതോടെ മലബാറിന്റെ കിഴക്കന്‍ മേഖലയിലെ ഏറ്റവും മികച്ച ആതുരസേവനകേന്ദ്രമായി ആസ്റ്റര്‍ മദര്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ആസ്റ്റര്‍ ഹോള്‍ടൈം ഡയറക്ടര്‍ യു ബശീര്‍, അരീക്കോട് പഞ്ചായത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി, അരീക്കോട് സി ഐ സി വി ലൈജു മോന്, സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ നൗശീര്‍ കല്ലട, ശഹൂദ് മാസ്റ്റര്‍, ആസ്റ്റര്‍ മദര്‍ സി എം എസ് ഡോ. രാജേഷ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ദുബൈ സി ഇ ഒ ഡോ. ശഹബാസ്, കേരള ആൻഡ് ഒമാൻ സി എഫ് ഒ അര്ജ്ജുന് വിജയകുമാര്‍, സി ഒ ഒ ലുഖ്മാൻ എന്നിവര്‍ സംസാരിച്ചു.

Keywords: News, Kerala, Malappuram, Top-Headlines, Hospital, Kozhikode, People, Health, Treatment, Aster MIMS, Aster Mother Hospital, Aster Mother Hospital opened.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.