Hospital inaugurated | ആസ്റ്റര്‍ മദര്‍ ആശുപത്രി അരീക്കോട്ട് ഉദ്ഘാടനം ചെയ്തു; കിഴക്കന്‍ മലയോരമേഖലയുടെ ആതുരസേവന രംഗത്ത് പുതുപ്രതീക്ഷകൾ; എല്ലാവര്ക്കും പ്രാപ്യമായ രീതിയില്‍ ലോകോത്തര നിലവാരമുള്ള ആതുര സേവന കേന്ദ്രങ്ങളുടെ ശൃംഖലകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ഡോ. ആസാദ് മൂപ്പന്
May 8, 2022, 22:10 IST
അരീക്കോട്: (www.kvartha.com) മലപ്പുറത്തിന്റെ കിഴക്കന്‍ മലയോരമേഖലയുടെ ആതുരസേവന മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആസ്റ്റര്‍ മദര്‍ ആശുപത്രി അരീക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. കേരള കായിക മന്ത്രി വി അബ്ദുർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. അരീക്കോട് പോലുള്ള ഇടത്തരം നഗരങ്ങളിലേക്ക് ആസ്റ്റര്‍ എന്ന ലോകോത്തര സ്ഥാപനം കടന്ന് വരുന്ന് കേരളത്തിന്റെ ആതുര സേവനമേഖലയ്ക്ക് നല്കുന്ന വലിയ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു.
ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എം ഡിയുമായ പദ്മശ്രീ ഡോ. ആസാദ് മൂപ്പന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കേരളത്തിലുടനീളം, എല്ലാവര്ക്കും പ്രാപ്യമായ രീതിയില്‍ ലോകോത്തര നിലവാരമുള്ള ആതുര സേവന കേന്ദ്രങ്ങളുടെ ശൃംഖലകള്‍ സ്ഥാപിക്കുക എന്നത് ആസ്റ്റര്‍ ഗ്രൂപ് ഏറ്റെടുത്തിരിക്കുന്ന പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സ്ഥാപിക്കപ്പെടുന്ന കേരളത്തിലെ ആറാമത്തെ ആശുപത്രിയാണ് ആസ്റ്റര്‍ മദര്‍. വരും നാളുകളില്‍ കൂടുതല്‍ മേഖലകളില്‍ ആസ്റ്ററിന്റെ സാന്നിധ്യം വ്യാപിക്കപ്പെടുമെന്നും ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.
ആസ്റ്റര്‍ കേരള ആൻഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസീന്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തികമായ കാരണങ്ങളുടെ പേരില്‍ ഒരാള്‍ക്ക് പോലും അര്‍ഹമായ ചികിത്സ നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ആസ്റ്റര്‍ ആശുപത്രികൾ പ്രവര്‍ത്തിക്കുന്നതെന്നും ആസ്റ്റര്‍ മദറിലും ഇതേ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ലോകോത്തര നിലവാരങ്ങളോടെയാണ് ആസ്റ്റര്‍ മദര്‍ ആശുപത്രി സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറും പ്രര്‍ത്തന നിരതമായ എമര്‍ജന്‍സി വിഭാഗം, കാത് ലാബ് സൗകര്യങ്ങളോട് കൂടിയ കാര്‍ഡിയോളജി വിഭാഗം, ക്രിടികല്‍ കെയര്‍ വിഭാഗം, ഐ സി യു, നിയോനാറ്റല്‍ ഐ സി യു, വേദനാരഹിത പ്രസവം ഉള്‍പെടെ ലഭ്യമായ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനകോളജി വിഭാഗം, ന്യൂറോളജി, വൃക്കരോഗ ചികിത്സാ വിഭാഗം, ഡയാലിസിസ് യൂണിറ്റ്, സി ടി സ്കാനിംഗ്, 24 മണിക്കൂറും പ്രവര്‍ത്തന നിരതമായ ലബോറടറിയും ബ്ലഡ് ബാങ്കും എന്നിവ ഉള്‍പെടെയുള്ള പല വകുപ്പുകളുടെയും സേവനം അരീക്കോട് മേഖലയില്‍ തന്നെ ആദ്യമായാണ് ലഭ്യമാകുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാ പ്രധാന ചികിത്സാ വിഭാഗങ്ങളുടേയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ആസ്റ്റര്‍ മിംസ് വൈസ് ചെയര്മാന് ഡോ. അലി അജ്മാന് പ്രാർഥനയും ആശംസ പ്രസംഗവും നടത്തി. സി എം എസ് ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ ഡോ. ഹരി പി എസ്, ആസ്റ്റര്‍ മദർ ആശുപത്രിയെ കുറിച്ച് വിവരിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, പി കെ ബശീര്‍ എം എല്‍ എ, ജില്ലാ പഞ്ചായത് പ്രസിഡണ്ട് റഫീഖ എം കെ,മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് എസ് സുജിത് ദാസ് ഐ പി എസ്, ഡി എം ഡോ. രേണുക ആര്, ഡോ. അലി അജ്മാന്, ഇൻഡ്യൻ ഫുട്ബോള്‍ താരം അനസ് എടത്തൊടിക, കേരള സന്തോഷ് ട്രോഫി താരങ്ങളായ ജസ്റ്റിന് ടി കെ, മിഥുന് എന്നിവര്‍ വിവിധ ഡിപാര്‍ട്മെന്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
എംഎല്‍എമാരായ നജീബ് കാന്തപുരം, അഡ്വ. ടി സിദ്ദീഖ്, ടി വി ഇബ്രാഹിം, പി. ഉബൈദുല്ല, കെപിഎ മജീദ്, പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍, പഞ്ചായത് പ്രസിഡന്റ് ടികെടി അബ്ദു ഹാജി, റംലത്, കെ പി എച് എ പ്രസിഡന്റ് അഡ്വ. ഹുസൈന് കോയ തങ്ങള്‍, സി എം എസ്, ആസ്റ്റര്‍ മെഡ്സിറ്റി ഡോ. അനൂപ് വാര്യര്‍, സി എം എസ് ആസ്റ്റര്‍ മിംസ് കോഴിക്കോട് ഡോ. എബ്രഹാം മാമ്മന്‍, സി എം എസ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ഡോ. സൂരജ് കെ എം സംസാരിച്ചു. സി എം എസ്, ആസ്റ്റര്‍ മദര്‍ ആശുപത്രി ഡോ. രാജേഷ് കുമാര്‍ നന്ദി പറഞ്ഞു.

Keywords: News, Kerala, Malappuram, Hospital, Health, Inauguration, Minister, Treatment, Aster Mother Hospital, Aster MIMS, Aster Mother Hospital inaugurated.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.