ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചു; ലക്ഷ്യം അസുഖത്തെ അതിജീവിച്ചവര്‍ക്ക് തുടര്‍ പരിചരണം ഉറപ്പു വരുത്തുക എന്നത്
Nov 12, 2020, 18:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 12.11.2020) ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചു. കോവിഡ് ബാധിതരായി അസുഖത്തെ അതിജീവിച്ചവര്‍ക്ക് തുടര്‍ പരിചരണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. കോവിഡ്- 19 രോഗം ബാധിച്ചതിന് ശേഷം അസുഖത്തെ അതിജീവിക്കുന്ന രോഗികളില്‍ അതിഗുരുതരമായ തുടര്‍ അസുഖങ്ങള്‍ വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രിയിലെത്തിയുള്ള ചികിത്സയ്ക്ക് പുറമെ ആസ്റ്റര്‍ ഹോം കെയറിന്റെ സഹായത്തോടെ വീട്ടിലെത്തി രക്തസാംമ്പിളുകള്‍ ശേഖരിക്കുവാനും തുടര്‍ ചികിത്സ ഉറപ്പു വരുത്താനും അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് ഐ സി യു സംവിധാനം വീട്ടില്‍ തന്നെ ഒരുക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പരിപാടി ബഹുമാനപ്പെട്ട കണ്ണൂര്‍ എം പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസിന്‍, മിംസ് ഹോസ്പിറ്റല്‍ സിഎംഎസ് ഡോക്ടര്‍ സൂരജ്, ഡോക്ടര്‍മാരായ മുരളി ഗോപാല്‍, ശ്രീജിത്ത് എം ഒ, അമിത്ത് ശ്രീധരന്‍, അവിനാഷ് മുരുഗന്‍, പി ആര്‍ ഒ നസീര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ജനറല്‍ മെഡിസിന്‍, ന്യൂറോളജി, മാനസിക സമ്മര്‍ദം തുടങ്ങിയ രോഗങ്ങളാണ് കോവിഡ് രോഗമുക്തി നേടിയ രോഗികളില്‍ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ ആണ് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആസ്റ്റര്‍ മിംസില്‍ ആരംഭിക്കുന്നത്. ഹോസ്പിറ്റലിലെ എല്ലാ ചികിത്സാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചാണ് പോസ്റ്റ് കോവിഡ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.
ആശുപത്രിയിലെത്തിയുള്ള ചികിത്സയ്ക്ക് പുറമെ ആസ്റ്റര്‍ ഹോം കെയറിന്റെ സഹായത്തോടെ വീട്ടിലെത്തി രക്തസാംമ്പിളുകള്‍ ശേഖരിക്കുവാനും തുടര്‍ ചികിത്സ ഉറപ്പു വരുത്താനും അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് ഐ സി യു സംവിധാനം വീട്ടില്‍ തന്നെ ഒരുക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പരിപാടി ബഹുമാനപ്പെട്ട കണ്ണൂര്‍ എം പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസിന്‍, മിംസ് ഹോസ്പിറ്റല്‍ സിഎംഎസ് ഡോക്ടര്‍ സൂരജ്, ഡോക്ടര്‍മാരായ മുരളി ഗോപാല്‍, ശ്രീജിത്ത് എം ഒ, അമിത്ത് ശ്രീധരന്‍, അവിനാഷ് മുരുഗന്‍, പി ആര്‍ ഒ നസീര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Aster Mims opens Post Kovid Clinic in Kannur; The aim is to ensure continued care for survivors of the disease, Kannur, News, Health, Health and Fitness, Patient, Hospital, Doctor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.