Aster MIMS | അപൂര്‍വ 'ഫ്ലോ ഡൈവേര്‍ടര്‍' ചികിത്സാ രീതി വിജയകരം; തലച്ചോറില്‍ അന്യൂറിസം ബാധിച്ച രോഗിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പുതുജീവന്‍; ഉത്തര മലബാറില്‍ ആദ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (wwww.kvartha.com) അപൂര്‍വമായ 'ഫ്ലോ ഡൈവേര്‍ടര്‍' ചികിത്സാ രീതിയിലിലൂടെ തലച്ചോറില്‍ അന്യൂറിസം ബാധിച്ച രോഗിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പുതുജീവന്‍. അസാധാരണമായ തലവേദനയുമായി ചികിത്സ തേടിയെത്തിയ 40 വയസുകാരിയിലാണ് ഫ്ലോ ഡൈവേര്‍ടര്‍ ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചത്. തലച്ചോറിലെ ധമനിയിലുണ്ടാകുന്ന അസാധാരണമായ വീക്കമാണ് അന്യൂറിസം. അതീവ ഗുരുതരമായ രോഗാവസ്ഥയാണിത്. ഈ വീക്കം പൊട്ടിപ്പോയാല്‍ തലച്ചോറിനകത്ത് രക്തസ്രാവമുണ്ടാവുകയും, സ്ട്രോക് സംഭവിക്കുകയും മരണം ഉള്‍പെടെയുള്ള പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനിടയാവുകയും ചെയും.
             
Aster MIMS | അപൂര്‍വ 'ഫ്ലോ ഡൈവേര്‍ടര്‍' ചികിത്സാ രീതി വിജയകരം; തലച്ചോറില്‍ അന്യൂറിസം ബാധിച്ച രോഗിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പുതുജീവന്‍; ഉത്തര മലബാറില്‍ ആദ്യം

തല തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് സാധാരണ ഗതിയില്‍ അന്യൂറിസം നീക്കം ചെയ്യുക. ഈ മേഖലയിലുണ്ടായ ഏറ്റവും നൂതനമായ ചികിത്സാ പുരോഗതിയാണ് ഫ്ലോ ഡൈവര്‍ട്. തല തുറക്കാതെ തുടയിലെ രക്തക്കുഴലുകള്‍ വഴി അന്യൂറിസം ബാധിച്ച തലച്ചോറിലെ രക്തക്കുഴലിലേക്ക് പ്രത്യേകം രൂപകല്‍ഒരുന ചെയ്ത സ്റ്റെന്റ് പോലുള്ള ഉപകരണം സ്ഥാപിച്ച് അന്യൂറിസത്തെ അതിജീവിക്കുന്ന രീതിയാണിത്. ആഗോളതലത്തില്‍ തന്നെ നൂതനമായ ഈ ചികിത്സാ രീതി ഉത്തര മലബാറില്‍ ആദ്യമായാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യാഥാര്‍ഥ്യമായത്.
    
Aster MIMS | അപൂര്‍വ 'ഫ്ലോ ഡൈവേര്‍ടര്‍' ചികിത്സാ രീതി വിജയകരം; തലച്ചോറില്‍ അന്യൂറിസം ബാധിച്ച രോഗിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പുതുജീവന്‍; ഉത്തര മലബാറില്‍ ആദ്യം

യുവതിയില്‍ നിന്ന് സാധാരണ ശസ്ത്രക്രിയയിലൂടെ അന്യൂറിസം നീക്കം ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ഡോ. ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ ഫ്ലോ ഡൈവേര്‍ടര്‍ ചികിത്സയുടെ സാധ്യതയെ പറ്റി ചിന്തിച്ചത്. ബന്ധുക്കളെ കാര്യങ്ങളുടെ അവസ്ഥ പറഞ്ഞ് മനസിലാക്കി അവരുടെ സമ്മതത്തോടെ രോഗിയെ ഫ്ലോ ഡൈവേര്‍ടര്‍ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.

അന്യൂറിസത്തിന്റെ തീവ്രതയും ബാധിച്ച തലച്ചോറിന്റെ മേഖലയും കൃത്യമായി നിര്‍ണയിക്കാന്‍ ഡിഎസ്എ, സിടി സ്‌കാന്‍ തുടങ്ങിയ ഇമേജിങ് ടെക്നികുകളാണ് സ്വീകരിച്ചത്. ഇതിലൂടെ അന്യൂറിസത്തെ കൃത്യമായി അടയാളപ്പെടുത്തി. തുടര്‍ന്ന് കീഹോള്‍ വഴി തകരാര്‍ സംഭവിച്ച രക്തക്കുഴലിലേക്ക് പ്രത്യേകം രൂപകല്‍പന ചെയ്ത സ്റ്റെന്റ് പോലുള്ള ഉപകരണം കടത്തിവിട്ട് രക്തക്കുഴലിലെ കുമിളയെ (അന്യൂറിസം) ചുരുക്കുകയും രക്തപ്രവാഹം പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് വലിയ മുറിവില്ല എന്നതും, വേദന കുറവാണെന്നതും, വളരെ വേഗത്തില്‍ രോഗശാന്തിയും കുറഞ്ഞ ആശുപത്രിവാസം മതിയെന്നതും ഈരീതിയുടെ നേട്ടങ്ങളാണ്.

ഫ്ലോ ഡൈവര്‍ടറിന് പുറമെ തലച്ചോറിലെ രക്തക്കുഴല്‍ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ബ്രെയിന്‍ അന്യുറിസം കോയലിംഗ്, എംബൊളൈസേഷന്‍, പക്ഷാഘാദത്തിനായുള്ള മെകാനികല്‍ ത്രോംബക്ടമി, കാലിലെ രക്തക്കുഴലുകള്‍ അടഞ്ഞുണ്ടാകുന്ന വ്രണത്തിനുള്ള ആന്‍ജിയോപ്ലാസ്റ്റി, വെരികോസ് വെയിനിനുള്ള ലേസര്‍, വെനാസില്‍, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡിനും പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിനുമുള്ള എംബൊളൈസേഷന്‍, കരളിലെ കാന്‍സറിനുള്ള എംബൊളൈസേഷന്‍ തുടങ്ങിയ ചികിത്സകളും ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തില്‍ ലഭ്യമാണ്.

ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഡോ. ദിലീപ് കുമാര്‍ (സീനിയര്‍ കണ്‍സല്‍ടന്റ്, ഇന്റര്‍വെന്‍ഷണള്‍ റേഡിയോളജി), ഡോ രമേശ് സിവി (സീനിയര്‍ കണ്‍സല്‍ടന്റ് ന്യൂറോ സര്‍ജറി), ഡോ മഹേഷ് ഭട്ട് (സീനിയര്‍ കണ്‍സല്‍ടന്റ് സ്‌പൈന്‍ സര്‍ജറി ആന്‍ഡ് ന്യൂറോ സര്‍ജറി), ഡോ. ശമീജ് മുഹമ്മദ് (കണ്‍സല്‍ടന്റ് സ്‌പൈന്‍ സര്‍ജറി ആന്‍ഡ് ന്യൂറോ സര്‍ജറി), വിവിന്‍ ജോര്‍ജ് (എജിഎം ഓപറേഷന്‍സ്) തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Health, Hospital, Treatment, Surgery, Aster MIMS Kannur, Aster MIMS Kannur saved patient's life through 'flow diverter' treatment method.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia