ഇന്റേണല്‍ മെഡിസിന്‍ പരിശീലനത്തില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് ആഗോളതലത്തില്‍ ഒന്നാം സ്ഥാനം; യുകെയിലെ ആശുപത്രികളെ പിന്തള്ളി ചരിത്രനേട്ടം

 
Exterior view of Aster Mims Hospital, Kannur.

Photo: Special Arrangement

ADVERTISEMENT

● 2025 മുതലുള്ള ആഗോള ട്രെയിനിംഗ് പ്രോഗ്രാമുകൾ വിലയിരുത്തിയാണ് ഫലം പ്രഖ്യാപിച്ചത്.
● ബെഡ്സൈഡ് ടീച്ചിംഗ്, ശാസ്ത്രീയ പരിശീലനം എന്നിവയിലെ മികവാണ് തുണയായത്.
● മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കണ്ണൂരിന് വലിയൊരു അംഗീകാരം.
● ഡോ. സൂരജ്, ഡോ. പ്ലേസിഡ് സെബാസ്റ്റ്യൻ, ഡോ. ഹനീഫ് എന്നിവർ നേട്ടത്തിൽ പങ്കാളികൾ.
● വിദ്യാർത്ഥി കേന്ദ്രീകൃതമായ പഠന സമീപനമാണ് സ്ഥാപനത്തിന്റെ കരുത്ത്.

കണ്ണൂർ: (KVARTHA) ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ട്രെയിനിംഗ് പ്രോഗ്രാമിനെ (ഐ എം ടി സ്റ്റേജ് 1 - യുകെ) ആഗോളതലത്തിലെ ഏറ്റവും മികച്ച ട്രെയിനിംഗ് പ്രോഗ്രാമായി തെരഞ്ഞെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കണ്ണൂരിന് ലഭിക്കുന്ന വലിയൊരു അംഗീകാരമാണിത്.

Aster_MIMS

യുകെയിലെ ആശുപത്രികളെയും പിന്തള്ളി 

യു. കെ. യിലെ ജോയിന്റ് റോയൽ കോളേജ് ഓഫ് ഫിസിഷന്‍സ് ട്രെയിനിംഗ് ബോര്‍ഡ് (JRCPTB) 2025 മുതല്‍ ലോകമെമ്പാടുമുള്ള ട്രെയിനിംഗ് പ്രോഗ്രാമുകളെ വിശകലനം ചെയ്തുകൊണ്ട് നടത്തിയ സര്‍വ്വെയിലാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് ഈ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. 

യു. കെ. യിലെ തന്നെ നിരവധി ആശുപത്രികള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രെയിനിംഗ് സെന്ററുകളെ പരിശോധനാ വിധേയമാക്കിയതിൽ നിന്നാണ് ആസ്റ്റര്‍ മിംസ് കണ്ണൂരിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചത്.

aster mims kannur ranks first globally internal medicine

അക്കാദമിക് രംഗത്തെ വഴിത്തിരിവ് 

ആസ്റ്റര്‍ മിംസ് കണ്ണൂരിന്റെ അക്കാദമിക് പരിശീലന രംഗത്ത് വലിയ വഴിത്തിരിവിനാണ് ഈ നേട്ടം കാരണമാകുന്നത് എന്ന് കോഴ്സ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആസ്റ്റർ ഡി എം ഹെൽത്കെയർ കേരള ക്ലസ്റ്റർ മെഡിക്കൽ ഡയറക്ടർ ഡോ സൂരജ് കെ എം പറഞ്ഞു.

അംഗീകാരത്തിന് ആധാരമായ ഘടകങ്ങൾ 

പരിശീലനവുമായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതികളുടെ രൂപകല്‍പ്പനയില്‍ നടത്തുന്ന സൂക്ഷ്മത, പരിശീലന സംവിധാനങ്ങളുടെ ഫലപ്രാപ്തിയും ശാസ്ത്രീയതയും, ക്ലിനിക്കല്‍ മേഖലയിലെ മികവ്, വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ പഠന സമീപനം എന്നിവയെല്ലാം വിലയിരുത്തിയാണ് ജെ ആര്‍ സി പി ടി ബി (JRCPTB) കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച സെന്ററായിട്ടുള്ള അംഗീകാരം നല്‍കിയത്.

aster mims kannur ranks first globally internal medicine

മികവിന്റെ മാനദണ്ഡങ്ങൾ 

ബെഡ്സൈഡ് ടീച്ചിംഗിലെ മികവ്, തെളിവ് അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതികള്‍, പരീക്ഷാകേന്ദ്രീകൃതമായ സമഗ്ര പരിശീലനം, പരിചയ സമ്പന്നരും സ്വയം സമര്‍പ്പിതരുമായ അദ്ധ്യാപകര്‍, അക്കാദമിക് വളര്‍ച്ചയ്ക്ക് അനുയോജ്യമായ സ്ഥാപനത്തിന്റെ അന്തരീക്ഷം എന്നിവയെല്ലാം മികവിനുള്ള മാനദണ്ഡങ്ങളായി പരിഗണിക്കപ്പെട്ടു.

തുടർച്ചയായ പരിശീലനവും മികച്ച ഫലവും 

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് തുടര്‍ച്ചയായി നല്‍കുന്ന പരിശീലനങ്ങളും, മികച്ച അക്കാദമിക് റിസല്‍ട്ടുകളും, അന്താരാഷ്ട്ര തലത്തിലുള്ള പരിശീലന മാനദണ്ഡങ്ങളും ആസ്റ്റര്‍ മിംസ് കണ്ണൂരിന്റെ നേട്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 

അക്കാദമിക് ഡയറക്ടര്‍ ഡോ. പ്ലേസിഡ് സെബാസ്റ്റ്യന്‍, ഐ എം ടി സ്റ്റേജ് വണ്‍ യു കെ യുടെ ട്രയിനിംഗ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ഹനീഫ് എം, ഡെപ്യൂട്ടി ട്രെയിനിംഗ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ശബ്‌ന എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Aster Mims Hospital in Kannur has been ranked number one globally for its Internal Medicine Training Program (IMT Stage 1 - UK) by the Joint Royal College of Physicians Training Board (JRCPTB), surpassing even UK-based hospitals.

#AsterMims #Kannur #MedicalEducation #GlobalRanking #InternalMedicine #KeralaNews #HealthNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Desk
Newsroom Desk

2266 Articles

Tags

Share this story

wellfitindia