കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സമ്പൂര്‍ണ പിഡിയാട്രിക്‌സ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഒരുങ്ങി; 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍ധന കുടുംബത്തിലെ ഗുരുതര രോഗം പിടിപെട്ട കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും നല്‍കുന്ന പദ്ധതിക്കും തുടക്കമായി
Mar 27, 2021, 19:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 27.03.2021)കണ്ണൂരിലെ ആരോഗ്യ രംഗത്ത് മികച്ച രീതിയിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി മുന്നേറുന്ന ആസ്റ്റര്‍ മിംസില്‍ സമ്പൂര്‍ണ പീഡിയാട്രിക്‌സ് സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചതായി ആസ്റ്റർ നോർത് കേരള സിഇഒ ഫർഹാൻ യാസീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്(PlCU), നിയോ നാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്(NICU), ഔട് ബോണ്‍ നിയോ നാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (NICU), 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പീഡിയാട്രിക്‌സ് ഡിപാര്‍ട് മെന്റുമാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഉള്ളത്.
കുട്ടികളുടെ ചികിത്സാ വിഭാഗം തലവന്‍ ഡോക്ടര്‍ നന്ദകുമാര്‍ എം കെ യുടെ നേതൃത്വത്തിലാണ് ഡിപാര്‍ട്‌മെന്റിന്റെ പ്രവര്‍ത്തനം. ഡോക്ടര്‍മാരായ വീണാകുമാരി എം, അമൃത എം, പ്രത്യുഷ, നിയോനറ്റോളജി വിഭാഗം സീനിയര്‍ സ്‌പെഷലിസ്റ്റ് ശ്രീകാന്ത് സി നായനാര്‍, ഗോകുല്‍ ദാസ് പി കെ, പീഡിയാട്രിക് സ് ഓര്‍തോ വിഭാഗം ഇംത്യാസ് വി കെ, പിഡിയാട്രിക് ന്യൂറോ സര്‍ജന്‍ മഹേഷ് ഭട്ട് എന്നിവരെ കൂടാതെ പീഡിയാട്രിക്‌സ് ന്യൂറോളജിയില്‍ സമിലു മോഹന്‍ലാല്‍, പീഡിയാട്രിക്‌സ് നെഫ്രോളജിയില്‍ ഡോക്ടര്‍ രഹന കെ റഹ്മാന്‍, പീഡിയാട്രിക്‌സ് ഗ്യാസ്‌ട്രോ വിഭാഗത്തില്‍ വിനീത വിജയരാഘവന്‍, പീഡിയാട്രിക്‌സ് കാര്‍ഡിയോളജി വിഭാഗത്തില്‍ രേണു വി കുറുപ്പ്, രമാദേവി കെ എസ്, പീഡിയാട്രിക്‌സ് ഹെമറ്റോളജി വിഭാഗത്തില്‍ കേശവന്‍ എം ആര്‍ എന്നിവരുടെ സേവനവും ഇനി മുതല്‍ ആസ്റ്റര്‍ മിംസില്‍ ലഭ്യമാകും.
ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍ധന കുടുംബത്തിലെ ഗുരുതര രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും നല്‍കുന്ന പദ്ധതിക്കും ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. ലക്ഷക്കണക്കിന് രൂപ ചികിത്സാ ചെലവ് വരുന്ന കരള്‍ മാറ്റിവെക്കല്‍, വൃക്ക മാറ്റിവെക്കല്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ശസ്ത്രക്രിയ എന്നീ രോഗങ്ങള്‍ക്കാണ് തികച്ചും സൗജന്യമായി ചികിത്സ നല്‍കുന്നത്.
കുഞ്ഞുങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീമമായ ചെലവിന് മുന്‍പില്‍ പകച്ച് നില്‍ക്കുന്ന രക്ഷിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ ആശ്വാസമായിരിക്കും ഈ പദ്ധതി എന്ന് ആസ്റ്റര്‍ ഗ്രൂപ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, സന്നദ്ധ സേവന സംഘടനകള്‍, വ്യക്തികള്‍ മുതലായവരുടെ സഹായത്തോടെയാണ് ചികിത്സയ്ക്കും സര്‍ജറിക്കും ആവശ്യമായ പണം കണ്ടെത്തുന്നത്.
ബി പി എല്‍ പരിധിയില്‍ ഉള്‍പെടുന്നവരെയാണ് ആനുകൂല്യത്തിനായി പരിഗണിക്കുന്നത്. പദ്ധതികളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുകിങ്ങിനും ബന്ധപ്പെടുക: +91 6235000505
വാര്‍ത്താസമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസീന് പുറമെ ഡോ. നന്ദകുമാര്‍ എം കെ, ഡോ. ശ്രീകാന്ത് സി നായനാര്‍, ഡോ. ഗോകുല്‍ ദാസ് പി കെ എന്നിവരും പങ്കെടുത്തു.
Keywords: Aster Mims Hospital to provide Free Paediatric Surgeries for Poor Children, Kannur, News, Health, Health and Fitness, Children, Hospital, Treatment, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

