Aster Medicine With Drone | പുതു പരീക്ഷണത്തിന് സ്‌കൈ എയര്‍ മൊബിലിറ്റിയുമായി കൈകോര്‍ത്ത് ആസ്റ്റര്‍ മിംസ് ആശുപത്രി; അവശ്യ മരുന്നുകള്‍ ഇനി ഡ്രോണ്‍ വഴി വീട്ടിലെത്തിക്കും; കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഇത് ആദ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ഡ്രോണ്‍ ഡെലിവറി പരീക്ഷണങ്ങളുമായി രാജ്യത്തെ മുന്‍നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍. പ്രമുഖ ഡ്രോണ്‍-ടെക്നോളജി ലോജിസ്റ്റിക്‌സ് സ്ഥാപനമായ സ്‌കൈ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ചാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ ഈ പരീക്ഷണം. കേരളത്തിലെ ആരോഗ്യ മേഖലയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
                         
Aster Medicine With Drone | പുതു പരീക്ഷണത്തിന് സ്‌കൈ എയര്‍ മൊബിലിറ്റിയുമായി കൈകോര്‍ത്ത് ആസ്റ്റര്‍ മിംസ് ആശുപത്രി;  അവശ്യ മരുന്നുകള്‍ ഇനി ഡ്രോണ്‍ വഴി വീട്ടിലെത്തിക്കും; കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഇത് ആദ്യം

കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലേക്ക് അവശ്യ മരുന്നുകളും ക്രിടികല്‍ ലാബ് സാമ്പിളുകളും ഡ്രോണ്‍ വഴി എത്തിച്ച്, പരീക്ഷണപ്പറത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി.

സ്‌കൈ എയറിന്റെ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയഗ്‌നോസ്റ്റിക് സാമ്പിളുകളും മരുന്നുകളും തുടക്കത്തില്‍ കോഴിക്കോട്ട് നിന്നായിരിക്കും വായുമാര്‍ഗം ഡെലിവറി ചെയ്യുക. വൈകാതെ തന്നെ കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്‌കൈ എയറിന്റെ നൂതന ഉല്‍പന്നമായ സ്‌കൈ ഷിപ് വണ്‍ ഡ്രോണ്‍ ആണ് പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. മെഡികല്‍, ഡയഗ്‌നോസ്റ്റിക് സാമ്പിളുകളുടെ ഡെലിവറി വേഗത്തിലാക്കാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഏറെ ഉപകാരപ്രദമാണെന്ന് സ്‌കൈ എയര്‍ ഉല്‍പന്നങ്ങള്‍ തെളിയിക്കുന്നതായി അധികൃതര്‍ അഭിപ്രായപ്പെട്ടു.

അഞ്ചു ദിവസത്തെ BVLOS ട്രയലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കുള്ള രക്ത സാമ്പിളുകളും മരുന്നുകളും വഹിച്ചുള്ള അമ്പതോളം ഡ്രോണ്‍ പറത്തലുകളാണ് സ്‌കൈ എയര്‍ ലക്ഷ്യമിടുന്നത്.

താപനില നിയന്ത്രിതമായ പേലോഡ് ബോക്‌സുകളില്‍ ആദ്യം മരുന്നും ഡയഗ്‌നോസ്റ്റിക് സാമ്പിളും കയറ്റിവയ്ക്കും. സ്‌കൈ എയര്‍ കോള്‍ഡ് ചെയിന്‍ പ്രൊഫഷനലുകളായിരിക്കും ഈ ജോലികള്‍ ചെയ്യുക. ഈ പേലോഡ് ബോക്സ് പിന്നീട് ഡ്രോണില്‍ ഘടിപ്പിക്കുകയും നിശ്ചിത ലക്ഷ്യസ്ഥാനത്തേക്ക്, മുന്‍കൂട്ടി നിശ്ചയിച്ച വ്യോമപാതയിലൂടെ എത്തിക്കുകയുമാണ് ചെയ്യുന്നത്.

ആധുനിക സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകളെ ആരോഗ്യമേഖലയ്ക്ക് അനുയോജ്യമാകുന്ന രീതിയില്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആസ്റ്റര്‍ കേരള- ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ഡ്രോണുകള്‍ സാധാരണയായി ഫിലിം, ഫോടോ ഷൂടുകള്‍ക്ക് ഉപയോഗിച്ചാണ് നമ്മള്‍ കണ്ടിട്ടുള്ളത്. അതിനെ മരുന്നുകളും ലാബ് സാമ്പിളുകളും കൈമാറ്റം ചെയ്യാന്‍ എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ എന്ന വിപ്ലവകരമായ ചിന്തയില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്യമായ ആസൂത്രണത്തിലൂടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. പദ്ധതി വിജയകരമാകുന്നതോടെ ഡ്രോണുകള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം വീടുകളില്‍ അടക്കം എത്തിച്ചേരാനും മരുന്നുകള്‍ കൈമാറ്റം ചെയ്യാനും സാധിക്കുമെന്നും ഫര്‍ഹാന്‍ യാസിന്‍ വ്യക്തമാക്കി.

ഇന്‍ഡ്യയിലെ ആരോഗ്യ മേഖലയുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ തുടക്കമായിരിക്കും പദ്ധതിയെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഗ്രൂപ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിനീത് പുരുഷോത്തമന്‍ പറഞ്ഞു. ഡിജിറ്റൈസേഷനും, സാങ്കേതികവിദ്യയും, നൂതന ആശയങ്ങളും നടപ്പാക്കുന്നതില്‍ എക്കാലത്തും മുന്‍പന്തിയിലുള്ള സ്ഥാപനമാണ് ആസ്റ്റര്‍.

പരമ്പരാഗത രീതികളില്‍ നിന്നും ഡിജിറ്റല്‍ വത്കരണത്തിലേക്കുള്ള ചുവടുമാറ്റം, ആരോഗ്യമേഖലയെ കാര്യക്ഷമമാക്കുന്നതോടൊപ്പം രോഗികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുകയും ചെയ്യും. പുതിയ സംരംഭത്തില്‍ സ്‌കൈ എയറുമായി പങ്കാളിയാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും, ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും വിനീത് പുരുഷോത്തമന്‍ അറിയിച്ചു.

ഡ്രോണ്‍ ഡെലിവറി സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് ട്രയലുകളെന്ന് സ്‌കൈ എയര്‍ മൊബിലിറ്റി സിഇഒ, അങ്കിത് കുമാര്‍ വ്യക്തമാക്കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ മരുന്നുകളും മറ്റും ഡെലിവറി ചെയ്യാനും, കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാര്യക്ഷമമായും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആസ്റ്റര്‍ മിംസ് പോലുള്ള ആശുപത്രി ശൃംഖലകള്‍ക്ക് രോഗിയുടെ ആവശ്യങ്ങള്‍ പരിപൂര്‍ണമായി നിറവേറ്റാനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഡ്രോണ്‍ സംവിധാനങ്ങള്‍ സഹായകമാകും. ട്രയല്‍ റണ്ണുകള്‍ ഇന്‍ഡ്യയിലുടനീളമുള്ള ആരോഗ്യ സേവന മേഖലയ്ക്ക് പുതിയ ദിശ നല്‍കുന്നതായിരിക്കുമെന്നും അങ്കിത് കുമാര്‍ പറഞ്ഞു.
Aster mims 04/11/2022



ഹെല്‍ത് കെയര്‍, ഡയഗ്നോസ്റ്റിക്സ്, ഇ-കൊമേഴ്സ്, ക്വിക്-കൊമേഴ്സ്, അഗ്രി-കമോഡിറ്റി ഡെലിവറി തുടങ്ങി വിവിധ മേഖലകളുടെ മുഖം മിനുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സ്ഥാപനമാണ് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ഡെലിവറി ലോജിസ്റ്റിക് സ്ഥാപനമായ സ്‌കൈ എയര്‍ മൊബിലിറ്റി. സ്‌കൈ എയറും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന ഈ പരീക്ഷണങ്ങള്‍ ഇന്‍ഡ്യയിലുടനീളമുള്ള ആരോഗ്യമേഖലയില്‍ നാഴിക കല്ലാകുമെന്ന് ഉറപ്പാണ്.

ആസ്റ്റര്‍ കേരള-ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, സ്‌കൈ എയര്‍ മൊബിലിറ്റി സിഇഒ അങ്കിത് കുമാര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഗ്രൂപ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിനീത് പുരുഷോത്തമന്‍, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ചീഫ് ഓഫ് മെഡികല്‍ സര്‍വിസസ് ഡോ. എബ്രഹാം മാമന്‍, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് ചീഫ് ഓഫ് മെഡികല്‍ സര്‍വീസസ് ഡോ. രാജേഷ് കുമാര്‍ ജെഎസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Aster Mims Hospital joins hands with Sky Air Mobility for a new experiment, Kozhikode, News, Hospital, Health, Health and Fitness, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia