Spinal Muscular Atrophy | സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയുടെ നൂതന ചികിത്സകള്‍ പരിചയപ്പെടുത്താന്‍ ക്ലാസുമായി ആസ്റ്റര്‍ മിംസ്
Sep 18, 2022, 22:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) 18 കോടിയോളം രൂപ ചിലവ് വരുന്ന ചികിത്സ എന്ന നിലയില്‍ സമീപ കാലത്ത് പൊതുജന ശ്രദ്ധയാകര്‍ഷിച്ച സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (SMA) ചികിത്സയുമായി ബന്ധപ്പെട്ടുള്ള നൂതന വികാസ പരിണാമങ്ങള്‍ ആതുര സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക്സ്-ന്യൂറോളജി-പീഡിയാട്രിക് ന്യൂറോളജി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു.
ന്യൂറോമസ്‌കുലാര്‍ ഡിസോര്‍ഡേഴ്സ് എന്ന പൊതുവിഭാഗത്തില്‍ പെടുന്ന പ്രധാന രോഗാവസ്ഥയാണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി. അപൂര്‍വമായ രോഗാവസ്ഥതയാണെങ്കിലും ഉചിതമായ ചികിത്സ എല്ലായിടത്തും ലഭ്യമല്ലാത്തതിനാല്‍ അനേകം പേരാണ് സമാന സാഹചര്യത്തോട് പോരടിച്ച് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്വകാര്യ മേഖലയില്‍ എസ്എംഎ രോഗബാധിതര്‍ക്ക് വേണ്ടി മാത്രമായി 2021ല്‍ ആസ്റ്റര്‍ മിംസില്‍ മള്‍ടിഡിസിപ്ലിനറി ക്ലിനിക് സ്ഥാപിച്ചത്. 250ല്‍ അധികം കുഞ്ഞുങ്ങള്‍ നിലവില്‍ ഈ ക്ലിനികില്‍ ചികിത്സ തേടുന്നുണ്ട്.
എസ്എംഎ ചികിത്സയുമായി ബന്ധപ്പെട്ട അത്യാധുനികമായ ചികിത്സാ രീതികളെ കുറിച്ചുള്ള അവബോധം കേരളത്തിന്റെ പൊതു ആതുരസേവന മേഖലയില്‍ പൊതുവെ കുറവായതിനാലാണ് ഇത്തരം ഒരു തുടര്‍ വിദ്യാഭ്യാസ പരിപാടിക്ക് ആസ്റ്റര്‍ മിംസ് നേതൃത്വം നല്‍കിയത്. വിവിധ സെഷനുകളിലായി നടന്ന ക്ലാസുകള്‍ക്ക് ഡോ. ആരതി ബാലാജി, ഡോ. ദിവ്യ പാച്ചാട്ട്, ഡോ. ആന്‍ മാത്യു, ഡോ. ലിന്‍ കിനിമി, ഡോ. പ്രമോദ് സുദര്‍ശന്‍, ഡോ. വിനിത വിജയരാഘവന്‍, ഡോ. സതീഷ് കുമാര്‍, ഡോ. സൗമ്യ സുന്ദരം, ഡോ. രമേഖ് കോനാക്കി, ഫിസിയോതെറാപിസ്റ്റുമാരായ ഗൗരി ഖണ്ഡേത്കര്‍, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
< !- START disable copy paste -->

Keywords: Latest-News, Kerala, Kozhikode, Top-Headlines, Health, Hospital, Treatment, Study Class, Study, Aster MIMS, Aster MIMS Kozhikode, Spinal Muscular Atrophy, Aster MIMS held Class to Introduce Innovative Treatments for Spinal Muscular Atrophy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.