Houseboat treatment | കായല്‍ സൗന്ദര്യം ആസ്വദിക്കാം, ചികിത്സയും തേടാം; മെഡികല്‍ വിനോദസഞ്ചാരികള്‍ക്ക് ഹൗസ് ബോടില്‍ ചികിത്സ; ആസ്റ്റര്‍ മെഡ്സിറ്റിയുടെ പുത്തന്‍ ആശയത്തിന് നിറഞ്ഞ കയ്യടി

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ടൂറിസം ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി അവതരിപ്പിച്ച പുത്തന്‍ ആശയത്തിന് നിറഞ്ഞ കയ്യടി. മെഡികല്‍ സേവനങ്ങള്‍ക്കായി വിദേശത്ത് നിന്നും കേരളത്തിന് പുറത്ത് നിന്നും എത്തുന്നവര്‍ക്ക് ഹൗസ് ബോടില്‍ ചികിത്സയൊരുക്കിയാണ് ആസ്റ്റര്‍ മെഡ്സിറ്റി വ്യത്യസ്തമാവുന്നത്. ലോകത്താദ്യമായാണ് മെഡികല്‍ ടൂറിസ്റ്റുകള്‍ക്കായി ഹൗസ് ബോടില്‍ ചികിത്സാ സംവിധാനമൊരുക്കുന്നത്.
              
Houseboat treatment | കായല്‍ സൗന്ദര്യം ആസ്വദിക്കാം, ചികിത്സയും തേടാം; മെഡികല്‍ വിനോദസഞ്ചാരികള്‍ക്ക് ഹൗസ് ബോടില്‍ ചികിത്സ; ആസ്റ്റര്‍ മെഡ്സിറ്റിയുടെ പുത്തന്‍ ആശയത്തിന് നിറഞ്ഞ കയ്യടി

മെഡികല്‍ സേവനങ്ങള്‍ക്കായി വിദേശത്ത് നിന്നും കേരളത്തിനു പുറത്ത് നിന്നും എത്തുന്നവര്‍ക്കായാണ് ഹൗസ് ബോട് യാത്ര. ചികിത്സയ്ക്കായി വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കുകയാണെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചെകപുകള്‍ക്കായി രാവിലെ എത്തുന്നവര്‍ക്ക് ഹൗസ് ബോടില്‍ നിന്ന് പ്രഭാത ഭക്ഷണം ലഭിക്കും. എല്ലാ ചെകപുകള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ ഹൗസ് ബോടിലുള്ള സായാഹ്ന യാത്രയും ആസ്റ്റര്‍ മെഡ്‌സിറ്റി ഒരുക്കിയിട്ടുണ്ട്.
                
Houseboat treatment | കായല്‍ സൗന്ദര്യം ആസ്വദിക്കാം, ചികിത്സയും തേടാം; മെഡികല്‍ വിനോദസഞ്ചാരികള്‍ക്ക് ഹൗസ് ബോടില്‍ ചികിത്സ; ആസ്റ്റര്‍ മെഡ്സിറ്റിയുടെ പുത്തന്‍ ആശയത്തിന് നിറഞ്ഞ കയ്യടി

മെഡികല്‍ ടൂറിസം രംഗത്ത് പുതിയ ചുവടുവെയ്പ് എന്ന രീതിയില്‍ വിദേശത്തു നിന്ന് ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് നമ്മുടെ നാടിനെ കൂടുതല്‍ അടുത്തറിയാന്‍ ഹൗസ് ബോട് യാത്ര സഹായിക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. മെഡികല്‍ ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന നാടാണ് കേരളം. റീതിങ്ക് ടൂറിസം എന്ന ആശയത്തെ ഉള്‍ക്കൊണ്ടാണ് പുതിയ പദ്ധതി. കേരളത്തിലെ മെഡികല്‍ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്ന നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആസ്റ്റര്‍ ആശുപത്രികള്‍ തുടര്‍ന്നും നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
         
Houseboat treatment | കായല്‍ സൗന്ദര്യം ആസ്വദിക്കാം, ചികിത്സയും തേടാം; മെഡികല്‍ വിനോദസഞ്ചാരികള്‍ക്ക് ഹൗസ് ബോടില്‍ ചികിത്സ; ആസ്റ്റര്‍ മെഡ്സിറ്റിയുടെ പുത്തന്‍ ആശയത്തിന് നിറഞ്ഞ കയ്യടി

കഴിഞ്ഞ ദിവസം അസര്‍ബൈജാന്‍ അംബാസഡര്‍ ഡോ. അശ്റഫ് ശിഖാലിയേവ് ഹൗസ്‌ബോട് ഉദ്ഘാടനം ചെയ്തു. ഫര്‍ഹാന്‍ യാസീന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റര്‍ സര്‍വീസ് എക്‌സലന്‍സ് ഹെഡ് വൈശാഖ് സീതാറാം, ആസ്റ്റര്‍ മെഡ്‌സിറ്റി ഓപറേഷന്‍സ് ഹെഡ് ജയേഷ് വി നായര്‍, സീനിയര്‍ ഡോക്ടര്‍മാരായ നാരായണന്‍ ഉണ്ണി, ജെം കളത്തില്‍, വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kochi, Top-Headlines, Treatment, Health, Health & Fitness, Hospital, Doctor, Aster Medcity, Aster MIMS, Aster Medcity provides houseboat treatment for medical tourists.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia