ശ്വാസകോശ രോഗ ചികിത്സാ രംഗത്ത് അതിനൂതന സംവിധാനങ്ങളുമായി ആസ്റ്റര്‍ ലങ്ങ് കെയര്‍ സെന്റര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 24.11.2021) ശ്വാസകോശ രോഗ ചികിത്സാ രംഗത്ത് അതിനൂതന സംവിധാനങ്ങളുമായി സജ്ജീകരിക്കുന്ന ലങ്ങ് കെയര്‍ സെന്റര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. നേരത്തെയുണ്ടായിരുന്ന പള്‍മണോളജി വിഭാഗത്തില്‍ കൂടുതല്‍ മികച്ച സൗകര്യങ്ങളും സജ്ജീകരണങ്ങളും സമന്വയിപ്പിച്ചാണ് ആസ്റ്റര്‍ ലങ്ങ് കെയര്‍ സെന്ററായി വിപുലീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിതനാവുകയും ഗുരുതരാവസ്ഥയെ അതിജീവിക്കുകയും ചെയ്ത മഞ്ചേരി എം എല്‍ എ യു എ ലത്തീഫ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

  
ശ്വാസകോശ രോഗ ചികിത്സാ രംഗത്ത് അതിനൂതന സംവിധാനങ്ങളുമായി ആസ്റ്റര്‍ ലങ്ങ് കെയര്‍ സെന്റര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍





ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ നിര്‍ണയത്തിന് ഉപയോഗിക്കുന്ന ട്രാന്‍സ് ബ്രോങ്കിയല്‍ ക്രയോ ബയോപ്‌സി സംവിധാനത്തിന്റെ ലഭ്യതയാണ് വിപുലീകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. നിലവിലെ ബയോപ്‌സി രീതിവഴി ട്രാന്‍സ് ബ്രോങ്കിയല്‍ ലങ്ങ് ബയോപ്‌സിക്ക് ആവശ്യമായ കോശങ്ങള്‍ സ്വീകരിക്കുക എന്നത് സങ്കീര്‍ണതയേറിയ പ്രക്രിയയാണ്. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് ക്രയോ ബയോപ്‌സി സംവിധാനം അവതരിപ്പിക്കുന്നത്. ഉത്തര കേരളത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ആദ്യമായാണ് ക്രയോബയോപ്‌സി സൗകര്യം ലഭ്യമാകുന്നത്.

പതിവ് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമെ വിപുലീകരിച്ച സൗകര്യങ്ങളോട് കൂടിയ ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജി വിഭാഗവും പോസ്റ്റ് കോവിഡ് ക്ലിനികും ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്. നിലവില്‍ കോവിഡ് ബാധിതരാവുകയും ഭേദമാവുകയും ചെയ്തവരില്‍ പലതരത്തിലുള്ള കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇത്തരം രോഗാവസ്ഥകളുടെ ലക്ഷണങ്ങളും, പ്രത്യാഘാതങ്ങളും വിവിധ തരത്തിലുള്ളവയായതിനാല്‍ ഇവയെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സമഗ്രമായ പോസ്റ്റ് കോവിഡ് ക്ലിനിക് എന്ന ആശയമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. ഇതോടനുബന്ധിച്ച് ലങ്ങ് ട്രാന്‍സ്പ്ലാന്റ് സംവിധാനം എത്രയും പെട്ടെന്ന് തന്നെ സജ്ജീകരിക്കുമെന്ന് ഡോ. മധു കല്ലത്ത് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍മാരായ ആസ്റ്റര്‍ മിംസ് കേരള ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, നോര്‍ത് കേരള ക്ലസ്റ്റര്‍ ഹെഡ്, ആസ്റ്റര്‍ ലങ്ങ് കെയര്‍ സെന്റര്‍ മധു കല്ലത്ത് , സീനിയര്‍ കണ്‍സല്‍ടന്റ്, ആസ്റ്റര്‍ ലങ്ങ് കെയര്‍ അനൂപ് എം പി, സീനിയര്‍ കണ്‍സല്‍ടന്റ്, ആസ്റ്റര്‍ ലങ്ങ് കെയര്‍ സിജിത്ത് എന്നിവര്‍ പങ്കെടുത്തു.

Keywords:  Aster Lung Care Center Kozhikode Aster Mims with state-of-the-art facilities for the treatment of lung diseases, Kozhikode, News, Hospital, Treatment, COVID-19, Kerala, Health, Health and Fitness.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia