കൊ​റോ​ണ: വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ അസം എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുവാഹതി: (www.kvartha.com 07.04.2020) അസമിൽ കോവിഡ് രോ​ഗി​ക​ള്‍​ക്കു​ള്ള ആ​ശു​പ​ത്രി​ക​ളു​ടേ​യും ക്വാ​റ​ന്‍റൈ​ന്‍ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍. ഓ​ള്‍‌ ഇ​ന്ത്യ യു​ണൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് (​എ​ഐ​ഡി​യു​എ​ഫ്)‌ എം​എ​ല്‍​എ അ​മി​നു​ള്‍ ഇ​സ്‌​ലാം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യാ​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച ഉച്ചയോടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ളേ​ക്കാ​ള്‍ മോ​ശ​മാ​യ അ​വ​സ്ഥ​യാ​ണ് ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ന്നാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ പ്ര​സ്താ​വ​ന. അ​മി​നു​ള്‍‌ ഇ​സ്‌​ലാ​മും മ​റ്റൊ​രു വ്യ​ക്തി​യും ചേ​ര്‍​ന്നു പു​റ​ത്തു​വി​ട്ട ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.


കൊ​റോ​ണ: വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ അസം എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

അസമിലെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ അ​പ​ക​ട​ക​ര​വും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ര്‍​ക്കാ​യു​ള്ള ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ളേ​ക്കാ​ള്‍ മോ​ശ​വു​മാ​ണെ​ന്നാ​യി​രു​ന്നു എം​എ​ല്‍​എ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്. മു​സ്‌​ലി​ങ്ങ​ള്‍‌​ക്കെ​തി​രെ ബി​ജെ​പി സ​ര്‍‌​ക്കാ​ര്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. നി​സാ​മു​ദ്ദീ​നി​ലെ മ​ത​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യെ​ത്തി​യ​വ​രെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പീ​ഡി​പ്പി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളെ​യും കൊ​റോ​ണ വൈ​റ​സ് രോ​ഗി​ക​ളാ​യി ചി​ത്രീ​ക​രി​ക്കാ​ന്‍ അ​വ​ര്‍​ക്ക് കു​ത്തി​വ​യ്പ്പു​ക​ള്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പിച്ചിരുന്നു

Summary: Assam MLA Arrested for Controversial Remark on COVID-19 Quarantine Centres
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia