ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അമിതവണ്ണമുളള കുട്ടികള്‍ക്ക് ഭാവിയില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാവുമെന്ന് പഠനറിപ്പോര്‍ട്ട്. ഇത്തരം കൂട്ടികള്‍ക്ക് പ്രത്യുല്‍പ്പാദനപരമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ചെറുപ്പത്തില്‍ അമിതവണ്ണമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക് മാസമുറയാകുന്ന സമയത്തില്‍ ക്രമക്കേടുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത് ഭാവിയില്‍ പ്രത്യുല്‍പ്പാദനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത്തരം കുട്ടികളില്‍ വളരെ നേരത്തെ ആര്‍ത്തവം ആരംഭിക്കുന്നതായി കണ്ടുവരുന്നുണ്ട്. കിസ്‌പെപ്ടിന്‍ എന്ന ന്യൂറോഹോര്‍മോണാണ് പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നത്. കൊഴുപ്പു കൂടുമ്പോള്‍ കിസ്‌പെപ്ടിന്‍ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിന് തടസം നേരിടുന്നു. ഇത് പ്രത്യുല്‍പ്പാദനവ്യവസ്ഥയെ വിപരീതമായി ബാധിക്കുകയും ചെയ്യും.
കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍, ടെസ്‌റ്റോസ്‌റ്റെറോണ്‍ ഉല്‍പ്പാദനത്തിനും ചെറുപ്പത്തിലെ അമിതവണ്ണം വഴിയൊരുക്കുന്നുണ്ട്. ടെസ്‌റ്റോസ്‌റ്റെറോണ്‍ പുരുഷഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. നേരത്തെ ആര്‍ത്തവമുണ്ടാകുന്ന പെണ്‍കുട്ടികളില്‍ ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ കണ്ടുവരുന്നുണ്ട്. ഇതിനു പുറമെ പ്രത്യുല്‍പ്പാദന അവയവങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും ഇത് വഴിയൊരുക്കും. ഇത്തരം കുട്ടികളില്‍ നേരത്തെ ലൈംഗികതാല്‍പ്പര്യങ്ങളുണ്ടാകുന്നതിനും പുകവലി പോലുള്ള ദുശീലങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

