കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു; ഭാരത് ബയോടെകിന്റെ കോവാക്‌സിനില്‍ മാറ്റമില്ല
Mar 21, 2022, 12:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 21.03.2022) കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു. വാക്സിന്‍ ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണെന്ന് നാഷനല്‍ ടെക്നികല്‍ അഡ് വൈസറി ഗ്രൂപ് ഓഫ് ഇമ്യുനൈസേഷന്‍ അറിയിച്ചു.
നേരത്തെ ആദ്യ ഡോസ് സ്വീകരിച്ച് 12-16 ആഴ്ച വരെയായിരുന്നു വാക്സിന്‍ ഇടവേള. എന്നാല്‍ ഭാരത് ബയോടെകിന്റെ കോവാക്‌സിനിന്റെ ഡോസുകള്‍ തമ്മിലെ ഇടവേളയില്‍ മാറ്റമില്ല. നേരത്തെയുള്ള 28 ദിവസം തന്നെയാണ് രണ്ട് ഡോസ് വാക്സിനുകള്‍ക്കിടയിലും വേണ്ട ഇടവേള.
പുതുതായി പുറത്ത് വന്ന ആഗോളതലത്തിലുള്ള ഗവേഷണങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതിയ നടപടി കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കും. ഇനിയും 6-7 കോടി ജനങ്ങള്‍ക്കാണ് വാക്സിന്‍ നല്‍കാന്‍ ഉള്ളത്.
അന്താരാഷ്ട്ര തലത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലും, നാലാം തരംഗം ജൂലൈയിലെത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ തന്നെയാണ് ആരോഗ്യവകുപ്പും ധ്രുതഗതിയിലാക്കാന്‍ ലക്ഷ്യമിടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

