Infertility treatment | വന്ധ്യത ചികിത്സയുടെ വിജയ സാധ്യത വര്‍ധിപ്പിക്കാന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജിന്‍സ് പരീക്ഷിക്കണമെന്ന് ഡോ. ഹൃഷികേശ് പൈ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സ്ത്രീ - പുരുഷ വന്ധ്യത കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരീക്ഷിക്കുന്നത് വന്ധ്യതാചികിത്സയില്‍ വലിയ ഒരു മുന്നേറ്റമുണ്ടാക്കുമെന്ന് ഡോ. ഹൃഷികേശ് പൈ പറഞ്ഞു. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജില്‍ നടന്ന ഗൈനകോളജിസ്റ്റുമാരുടെ സംസ്ഥാന സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    
Infertility treatment | വന്ധ്യത ചികിത്സയുടെ വിജയ സാധ്യത വര്‍ധിപ്പിക്കാന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജിന്‍സ് പരീക്ഷിക്കണമെന്ന് ഡോ. ഹൃഷികേശ് പൈ



ശുക്ലത്തില്‍ നിന്ന് ഏറ്റവും നല്ല പുരുഷബീജത്തെ തെരഞ്ഞെടുക്കാന്‍ ഇത് സഹായകമാവും. പൂര്‍ണ വളര്‍ചയെത്തിയ, ഏറ്റവും അനുയോജ്യമായ അണ്ഡത്തെ കണ്ടെത്തി ഐ വി എഫ് ചികിത്സയുടെ വിജയസാധ്യത കൂട്ടാനും ഇതുപകരിക്കുമെന്ന ഡോ. പൈ കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭാവസ്ഥയില്‍ ജനിതക വൈകല്യങ്ങള്‍ കണ്ടെത്താനുള്ള ടെസ്റ്റുകളെക്കുറിച്ച് ഡോ. ബിജോയ് ബാലകൃഷ്ണനും, അമിതവണ്ണം ഗര്‍ഭാവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഡോ. മാധുരി പട്ടേലും, ഗര്‍ഭകാലത്തും പ്രസവാനന്തര സമയത്തും കണ്ടേക്കാവുന്ന അണുബാധകളെക്കുറിച്ച് ഡോ. അല്‍പേഷ് ഗാന്ധിയും സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാനത്ത് നിന്നും അഞ്ഞൂറോളം ഗൈനകോളജിസ്സ്റ്റുകള്‍ പങ്കെടുത്ത സംസ്ഥാന സമ്മേളനം സമാപിച്ചു.

Keywords:  Kannur, Kerala, News, Top-Headlines, Treatment, Test, Hospital, Doctor, Artificial intelligence should be tested to increase the chances of success in infertility treatment, Says Dr. Hrishikesh Pai. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia