കരസേന ബ്രിഗേഡിയര്‍ വികാസ് സാമ്യാല്‍ കോവിഡ് ബാധിച്ച് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 02.07.2020) കരസേന ബ്രിഗേഡിയര്‍ വികാസ് സാമ്യാല്‍ കോവിഡ് ബാധിച്ച് മരിച്ചു. അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു ചൊവ്വാഴ്ചയായിരുന്നു അന്ത്യം. കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ കമാന്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. കോവിഡ് ബാധിച്ച് മരിക്കുന്ന കരസേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വികാസ് സാമ്യാല്‍.

അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇതുവരെ 6,04,641 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം മാത്രം 19,148 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 434 പേര്‍ കൂടി വൈറസ് ബാധ മൂലം മരിച്ചു. നിലവില്‍ 17,834 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ചത്. അഞ്ചു ലക്ഷത്തില്‍ നിന്ന് രോഗികളുടെ എണ്ണം ആറ് ലക്ഷത്തില്‍ എത്താന്‍ എടുത്തത് നാല് ദിവസം മാത്രമാണ്.

കരസേന ബ്രിഗേഡിയര്‍ വികാസ് സാമ്യാല്‍ കോവിഡ് ബാധിച്ച് മരിച്ചു

അതിനിടെ, ഡെല്‍ഹിയില്‍ ഒരു കന്യാസ്ത്രീ അടക്കം രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എഫ്‌ഐഎച്ച് സഭയിലെ കന്യാസ്ത്രീയായ അജയ മേരി, പന്തളം സ്വദേശിയായ തങ്കച്ചന്‍ മത്തായി എന്നീ മലയാളികളാണ് ഡെല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യതലസ്ഥാനത്ത് മരിച്ച മലയാളികളുടെ എണ്ണം പന്ത്രണ്ടായി.

Keywords:  Army Brigadier dies in Kolkata due to COVID-19, Kolkata, News, Health, Health & Fitness, Hospital, Treatment, National, Dead.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia