ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനം: ആർദ്രകേരളം പുരസ്‌കാരം കണ്ണൂർ ജില്ലാപഞ്ചായത്ത് ഏറ്റുവാങ്ങി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്‌കാരം കൈമാറി.
● ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ പുരസ്‌കാരം സ്വീകരിച്ചു.
● 2022-23 വർഷത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും നേടി.
● 2023-24 വർഷത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
● പുരസ്‌കാരദാന ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
കണ്ണൂർ: (KVARTHA) ആരോഗ്യമേഖലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം കണ്ണൂർ ജില്ലാപഞ്ചായത്ത് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന് പുരസ്‌കാരം കൈമാറി.
2022-23 വർഷത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 2023-24 വർഷത്തിൽ മൂന്നാം സ്ഥാനവുമാണ് കണ്ണൂർ ജില്ലാപഞ്ചായത്ത് നേടിയത്.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ വി ശ്രീജിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ അനിൽകുമാർ എന്നിവരും പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kannur District Panchayat won the Ardrakeralam Award for health performance.
#ArdrakeralamAward #KannurDistrictPanchayat #HealthSector #KeralaGovernment #VeenaGeorge #BinoyKurian
