ചാണകസിദ്ധാന്തങ്ങളെ തള്ളി പ്രധാനമന്ത്രി, കൊറോണക്ക് ഡോക്ടറെത്തന്നെ കാണണമെന്നും മോഡി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 07.03.2020) രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊറോണയുടെ പേരില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളിലും അഭ്യൂഹങ്ങളിലും ജനങ്ങൾ വീഴരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.കൊറോണ വൈറസ് പ്രതിരോധിക്കാൻ ഡോക്ടറുടെ ഉപദേശമാണ് സ്വീകരിക്കേണ്ടതെന്നും അല്ലാതെ ചില കേന്ദ്രങ്ങൾ നടത്തുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാൻ ചാണകവും ഗോമൂത്രവും നല്ലതാണെന്ന പ്രചാരണം ശക്തമായിരുന്നു.

ഇത്തരം പ്രചാരണങ്ങളെ തള്ളിയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.
'ഇത്തരം സമയങ്ങളില്‍ അഭ്യൂഹങ്ങള്‍ അതിവേഗം പ്രചരിക്കും. അത് കഴിക്കരുത്, ഇത് ചെയ്യരുത് എന്നൊക്കെ ചിലർ പറയും. മറ്റ് ചിലര്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഉപദേശിക്കും. ഇത്തരം അഭ്യൂഹങ്ങളൊക്കെ നമുക്ക് തള്ളിക്കളയാം'. എന്ത് ചെയ്യണമെങ്കിലും അത് ഡോക്ടര്‍മാരുടെ ഉപദേശം തേടിയ ശേഷം മാത്രമായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ചാണകസിദ്ധാന്തങ്ങളെ തള്ളി പ്രധാനമന്ത്രി, കൊറോണക്ക് ഡോക്ടറെത്തന്നെ കാണണമെന്നും മോഡി

കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്രം ഉപയോഗിക്കാനും, ചാണകവുമായി ബന്ധപ്പെട്ട ചില പ്രയോഗങ്ങള്‍ നടത്താനും ചില സംഘപരിവാർ നേതാക്കൾ കുറെ ദിവസങ്ങളായി ആഹ്വനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അവർ വ്യാപക പ്രചാരണം ആരംഭിക്കുകയും ചെയ്തു. ഇത് വിവാദമായ സാഹചര്യത്തിലാണ് അബദ്ധജഡില പ്രചാരണങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ രംഗത്തുവന്നത്.
ചെയ്യേണ്ടതും, ചെയ്യേണ്ടാത്തതുമായ കാര്യങ്ങളിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇതുവരെ രാജ്യത്ത് 31 പേര്‍ക്കാണ് വൈറസ് പിടിപെട്ടിരിക്കുന്നത്.  സംശയം തോന്നിയാല്‍ പരിശോധനകള്‍ നടത്തണം. കുടുംബാംഗങ്ങള്‍ മാസ്‌കും, ഗ്ലൗസും അണിയുകയും, മറ്റുള്ളവരുമായി സഹവാസം ഒഴിവാകാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. പകരം ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടതെന്നും ആവർത്തിച്ച പ്രധാനമന്ത്രി ജനങ്ങള്‍ ഹാന്‍ഡ് ഷേക്ക് ഒഴിവാക്കി പകരം നമസ്‌തെ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്നും ഓർമിപ്പിച്ചു. അതേസമയം കൊറോണ ( കോവിഡ്19) പടരുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുപരിപാടികള്‍ കഴിവകും ഒഴിവാക്കാന്‍ കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജാഗ്രത പാലിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോകാരോഗ്യസംഘടനയുമായി യോജിച്ച്‌ പരിശീലന പരിപാടി സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ 280 ഓളം ആരോഗ്യ വിദഗ്ധര്‍, റെയില്‍വേ, സൈന്യം തുടങ്ങിയവയിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുക്കും.


ചാണകസിദ്ധാന്തങ്ങളെ തള്ളി പ്രധാനമന്ത്രി, കൊറോണക്ക് ഡോക്ടറെത്തന്നെ കാണണമെന്നും മോഡി

അതേസമയം ഇന്ത്യയില്‍ രണ്ടാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ചവരുടെ എണ്ണം 33 അയി. അമൃതസറിലും പഞ്ചാബിലുമാണ് വൈറസ് ബാധ സ്ഥീരികരിച്ചത്. ഇവരെ ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും, നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Summary, Appeal to people to stay away from romours regarding corona virus: Narendra Modi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia