ബുദ്ധിമുട്ടിച്ചതില്‍ ക്ഷമ ചോദിക്കുന്നു, കടുത്ത തീരുമാനം എടുക്കേണ്ടി വന്നു, കൊറോണയ്‌ക്കെതിരേ നടത്തുന്നത് ജീവന്മരണ പോരാട്ടം, സാധാരണക്കാരെ മറന്നിട്ടില്ല: നരേന്ദ്ര മോഡി
Mar 29, 2020, 11:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 29.03.2020) കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്കഡൗണ്‍ കാരണം ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊറോണക്കെതിരെ ലോകം മുഴുവന്‍ നടത്തുന്നത് ജീവന്മരണ പോരാട്ടമാണ്. അങ്ങനെയുള്ളപ്പോള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്നോട്ടിക്കും- അദ്ദേഹം പറഞ്ഞു. കൊറോണയ്‌ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാന്. കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമായി. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പറഞ്ഞു.
ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നു. ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഈ മഹാവ്യാധിക്കെതിരെ സ്വീകരിക്കാനില്ല. നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം. മനുഷ്യവര്‍ഗം ഒന്നിച്ചുനിന്ന് നടത്തേണ്ട പോരാട്ടമാണിത്. ചിലരൊക്കെ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ കൂടി ലക്ഷ്മണ രേഖ മറികടക്കരുതെന്ന് അഭ്യര്‍ഥിച്ച മോദി ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ജനങ്ങള്‍ പ്രചോദനമുള്‍ക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഒരിക്കലും തീരുമാനിച്ചിരുന്നില്ല. എന്നാൽ ഇതല്ലാതെ വേറെ മാർഗ്ഗമില്ലാതായി. ചിലര്‍ക്കെങ്കിലും തന്നോട് ദേഷ്യം തോന്നാമെന്നും പക്ഷേ, രാജ്യത്തെ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സേവനത്തെ രാജ്യം വിലപ്പെട്ടതായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Summary: Apologise for Hard Decisions, caused inconvenience: Prime Minister on Lockdown

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.