കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി കൂടുന്നു; കോട്ടയം ജില്ലയില്‍ കനത്ത ജാഗ്രതയും നിയന്ത്രണവും; മൂന്നു ദിവസത്തേക്ക് അവശ്യസേവനം മാത്രം; 3 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പോയി;18 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
Apr 27, 2020, 13:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 27.04.2020) കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കനത്ത ജാഗ്രതയും നിയന്ത്രണവും ഏര്‍പ്പെടുത്തി. മൂന്നു ദിവസത്തേക്ക് അവശ്യസേവനം മാത്രമേ അനുവദിക്കൂ. മറവന്‍ തുരുത്ത്, ഉദയനാപുരം പഞ്ചായത്തിലെ ചില വാര്‍ഡുകളും ഹോട്സ്പോട്ടുകളാക്കും. ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്ന് വിതരണം ഊര്‍ജിതമാക്കാനും മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു.
അതേസമയം കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധയുള്ളതായാണു സൂചന. മഹാരാഷ്ട്രയില്‍ നിന്നു വന്ന ലോറിയിലെ ഡ്രൈവറെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റി. അതേസമയം കഴിഞ്ഞദിവസം മാര്‍ക്കറ്റില്‍ രോഗം ബാധിച്ച ചുമട്ടു തൊഴിലാളിയുടെ ഭാര്യ, രണ്ടു മക്കള്‍, ഭാര്യാ സഹോദരന്, മൂന്നു ചുമട്ടു തൊഴിലാളികള്‍ എന്നിവര്‍ക്ക് രോഗ ബാധയില്ലെന്നു സ്ഥിരീകരിച്ചു. ഇത് ഏറെ ആശ്വാസകരമാണ്.
അതിനിടെ വൈക്കം മേഖല കനത്ത ആശങ്കയിലാണ്. വടയാര്‍ പിഎച്ച്സി അടച്ചു. മൂന്നു ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍ പോയി. 18 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. മണര്‍കാട് പ്രദേശത്തു ശുചീകരണം നടത്തി.

Keywords: Anxiety grips Kottayam as more COVID-19 cases reported from district, Kottayam, News, Lockdown, Meeting, Doctor, Health, Health & Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.