SWISS-TOWER 24/07/2023

AMR | മിനുറ്റിൽ 2 പേർക്ക് ജീവൻ നഷ്ടമാകുന്നു! എഎംആർ വീണ്ടും ചർച്ചയാക്കി ലോകാരോഗ്യ സംഘടന, എന്താണിത്?

 
Health
Health


ADVERTISEMENT

'ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളെ കൂടുതൽ അപകടത്തിലാക്കും'

ജനീവ: (KVARTHA) ലോകാരോഗ്യ സംഘടനയുടെ (WHO) തീരുമാന-നിർമാണ സമിതിയുടെ 77-ാമത് ലോകാരോഗ്യ അസംബ്ലിയിൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ, എഎംആർ (Antimicrobial resistance) ആഗോള ആരോഗ്യ ഭീഷണികളിൽ ഒന്നായി തുടരുന്നുവെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. എന്താണ് എഎംആർ എന്ന് അറിയേണ്ടേ?

Aster mims 04/11/2022

ആൻ്റിമൈക്രോബിയൽ റസിസ്റ്റൻസ് എന്നാൽ, വൈറസുകൾ, ബാക്ടീരിയകൾ, തുടങ്ങിയവയ്ക്കെതിരെ നമ്മൾ വാക്സിനുകൾ പ്രയോഗിച്ചതിനു ശേഷം, ഇവ വാക്സിനുകളെ പ്രതിരോധിച്ചു കൊണ്ട് വീണ്ടും രോഗഭീഷണി ഉയർത്തുന്ന അവസ്ഥയാണ്. ഇത്തരത്തിൽ ആൻ്റിബയോട്ടിക്കുകളെ അതിജീവിക്കാൻ കെല്പുള്ള രോഗകാരികൾ, അതീവ അപകടകാരികളും, ആരോഗ്യമേഖലയ്ക്കു വലിയ വെല്ലുവിളിയും ആയിരിക്കും.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ, ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അടക്കമുള്ളവർ, വളരെ ജാഗ്രതയോടെ കാണേണ്ടുന്ന ഭീഷണിയായാണ് ഇതിനെ പരിഗണിക്കുന്നത്. ഓരോ മിനിറ്റിലും രണ്ടിലധികം പേർ എഎംആർ മൂലം മരിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. മനുഷ്യൻ്റെ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം, മറ്റ് മേഖലകൾ എന്നിവയിലെ നൂറ്റാണ്ടുകളുടെ പുരോഗതി ഇല്ലാതാക്കാൻ സാധിക്കുന്നവയാണ് എഎംആറുകളെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവനു തന്നെ ഭീഷണി ഉയർത്തുന്ന ഇത്തരമൊരു പ്രശ്നത്തിനു അടിയന്തിര പരിഹാരം കാണാത്തത്, സമ്മേളനത്തിൽ വലിയ ചർച്ചയായി. 

ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആശുപത്രികളിലും സമൂഹങ്ങളിലും അണുബാധ നിയന്ത്രണം, വാക്സിനേഷൻ തുടങ്ങിയ പ്രതിരോധ ഇടപെടലുകൾക്ക് മുൻഗണന നൽകാനും രാജ്യങ്ങൾ ഉത്സാഹിക്കണമെന്നാണ് ചർച്ചയിൽ പറഞ്ഞിരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള യുഎൻ ജനറൽ അസംബ്ലി ഉന്നതതല യോഗം (UNHLM) ഈ വർഷം സെപ്റ്റംബറിൽ നടക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia