Flash mob | 14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബ്; സംസ്ഥാനതലത്തില്‍ മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി
Nov 1, 2022, 17:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സര്‍കാരിന്റെ 'ലഹരി മുക്ത കേരളം' കാംപെയിന്റെ ഭാഗമായി സംസ്ഥാന വനിത വികസന കോര്‍പറേഷന് കീഴില്‍ കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ് സെലി(Cell)ന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബുകള്‍ സംഘടിപ്പിച്ചു.
14 ജില്ലകളിലെ 42 കേന്ദ്രങ്ങളില്‍ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിന് മുന്‍വശത്ത് നടന്ന സംസ്ഥാനതല ഫ്ളാഷ് മോബില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി.
തിരുവനന്തപുരത്ത് ആള്‍ സെയിന്റ്സ് കോളജ് വിദ്യാര്‍ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിത വികസന കോര്‍പറേഷന്‍ വിവിധ കര്‍മ പരിപാടികളാണ് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മിത്ര 181 ഹെല്‍പ് ലൈനില്‍ ലഹരിക്ക് അടിമപ്പെട്ട വനിതകള്‍ക്കും, അവരുടെ സ്ത്രീകളായ ബന്ധുക്കള്‍ക്കും കൗണ്‍സലിംഗ് സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. കോര്‍പറേഷന്റെ വിമന്‍ സെല്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 100 കോളജുകളില്‍ കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി ബോധവത്കരണ പരിപാടികള്‍ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
വനിത വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വിസി ബിന്ദു, ആള്‍ സെയിന്റ്സ് കോളജ് വിമന്‍സ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സോണിയ ജെ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Anti-drug flash mob in all 14 districts; Minister Veena George chief guest at state level, Thiruvananthapuram, News, Drugs, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

