ബിയർ ആരോഗ്യത്തിന് ഗുണകരമായ ഉത്തമ പാനീയം; മന്ത്രി വിവാദത്തിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 05.07.2017) ബിയര്‍ ആരോഗ്യത്തിന് ഗുണകരമാണെന്ന് ആന്ധ്രാപ്രദേശ് എക്സൈസ് മന്ത്രി കോതപ്പള്ളി സാമുവല്‍ ജവഹര്‍. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ അഭിപ്രായം പറഞ്ഞ മന്ത്രി പക്ഷെ ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്തിന്റെ മദ്യ നയത്തെ പറ്റിയുള്ള ചര്‍ച്ച നടത്തുന്നതിനിടെ ബിയര്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഉത്തമമായ പാനീയമാണെന്നും അത് തെളിയിക്കാന്‍ താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞത്. ബിയറിൽ മറ്റുള്ളവ്വയിലുള്ളതിനേക്കാൾ ആൽക്കഹോൾ കുറവാണ്, അത് കൊണ്ടു തന്നെ ബിയറിന്റെ പ്രചാരണത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിൽ വിദേശികളെ ആകർഷിക്കുന്ന ക്ലോക്ക് ബിയർ പാർലറുകൾ സർക്കാർ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബിയർ ആരോഗ്യത്തിന് ഗുണകരമായ ഉത്തമ പാനീയം; മന്ത്രി വിവാദത്തിൽ

എന്നാൽ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വൈ എസ് ആര്‍ കോണ്‍ഗ്രസ് വനിതാ നേതാവും എം എല്‍ എയുമായ ആര്‍ കെ റോജയാണ് ശക്തമായ വിമര്‍ശവുമായി രംഗത്ത് വന്നത്.

ബിയർ ആരോഗ്യത്തിന് ഗുണകരമായ ഉത്തമ പാനീയം; മന്ത്രി വിവാദത്തിൽ

ആരോഗ്യത്തിന് ഗുണകരമായ പാനീയമായത് കൊണ്ട് ബിയര്‍ മെഡിക്കല്‍ ഷോപ്പില്‍ കൂടെ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് റോജ ചോദിച്ചു. മദ്യ വ്യാപാരത്തിനായി ദേശീയ പാത പോലും പുനര്‍നാമകരണം ചെയ്യാനാണ് ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Andhra Pradesh excise minister K S Jawahar has termed beer to be a healthy drink. He said beer is healthier than other types of liquor because it has lesser percentage of alcohol, and therefore, the government should promote its consumption more than other forms of alcohol.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia