കോവിഡ് ബാധിച്ച് മരിക്കുമെന്ന് ഭയം; അമ്മയും 2 മക്കളും അടങ്ങുന്ന കുടുംബം വീടിനുള്ളില്‍ കഴിഞ്ഞത് ഒരു വര്‍ഷവും 2 മാസവും; പുറം ലോകം അറിഞ്ഞത് ഇങ്ങനെ!
Jul 22, 2021, 18:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഈസ്റ്റ് ഗോദാവരി: (www.kvartha.com 22.07.2021) കോവിഡ് ബാധിച്ച് മരിക്കുമെന്ന ഭയത്തില്‍ മറ്റുള്ളവരില്‍ നിന്നും അകന്ന് അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം വീടിനുള്ളില്‍ തന്നെ കഴിഞ്ഞത് 15 മാസം. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. ഒരു വര്‍ഷവും രണ്ട് മാസവും കഴിഞ്ഞപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് ഇവരെ പൊലീസ് ഇടപെട്ട് മോചിപ്പിച്ചു.
കഡലി ഗ്രാമത്തിലെ രുത്തമ്മ (50), മക്കളായ കന്ദമണി (32), റാണി (30) എന്നിവരാണ് ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗ്രാമത്തിലെ ചെറിയ കൂരയില്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം അയല്‍വാസിക്ക് കോവിഡ് ബാധിച്ചതോടെയാണ് തങ്ങള്‍ക്കും രോഗം വന്നേക്കുമെന്ന ഭയത്തില്‍ ഇവര്‍ വീടിനുള്ളില്‍ തന്നെ കഴിയാന്‍ തുടങ്ങിയത്.
കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെത്തിയ ഗ്രാമസഭയിലെ സന്നദ്ധ പ്രവര്‍ത്തകനാണ് വീട്ടിനുള്ളില്‍ കഴിഞ്ഞ അമ്മയെയും മക്കളെയും കണ്ടെത്തിയത്. സര്‍കാരിന്റെ ഒരു ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് വീട്ടുകാരില്‍ നിന്ന് അപേക്ഷ ഒപ്പിട്ട് വാങ്ങുന്നതിനായിരുന്നു ഇയാള്‍ വന്നത്. എന്നാല്‍ ഏറെ വിളിച്ചെങ്കിലും ഇവര്‍ പുറത്തിറങ്ങാന്‍ തയാറായില്ല. പുറത്തിറങ്ങിയാല്‍ മരിക്കുമെന്നായിരുന്നു ഇവരുടെ ഭയം.
മുഷിഞ്ഞ വസ്ത്രം ധരിച്ച്, മാസങ്ങളായി കുളിക്കാതെ, മുടിവളര്‍ന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ശരിയായി ഭക്ഷണം കഴിക്കാതെ മരണാസന്നരായിരുന്നു മൂന്നുപേരും. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും ഗ്രാമവാസികളും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
കോവിഡ് ഭയത്താല്‍ ഇവര്‍ കഴിഞ്ഞ 15 മാസമായി പുറത്തുനിന്നുള്ള ആരുമായും ഒരുവിധത്തിലുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്ന് ഗ്രാമത്തലവന്‍ ചോപാല ഗുരുനാഥ് പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരോ ആരോഗ്യപ്രവര്‍ത്തകരോ വീട്ടിലെത്തിയാല്‍ ഇവര്‍ പുറത്തിറങ്ങുകയോ പ്രതികരിക്കുകയോ ചെയ്യാറില്ല. വീട്ടില്‍ ആരുമില്ലെന്ന് കരുതി വരുന്നവര്‍ തിരികെ പോകുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
അനാരോഗ്യം മൂലം നടക്കാന്‍ പോലും സാധിക്കാത്ത നിലിയിലായിരുന്നു മൂവരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. കണ്ടെത്താന്‍ ഏതാനും ദിവസംകൂടി വൈകിയിരുന്നെങ്കില്‍ ഇവരുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Keywords: Andhra Family Locks Itself In For 15 Months Fearing Death From Covid, Health, Health and Fitness, Hospital, Treatment, Family, Police, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

