മുംബൈയില്‍ ഒരു ദിവസം ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
May 3, 2015, 15:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 03/05/2015) രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായ മുംബൈയില്‍ ഒരു ദിവസം ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. കഴിഞ്ഞ 2014 മാര്‍ച്ചിനും 2015 മാര്‍ച്ചിനും ഇടയില്‍ ഓരോ ദിവസവും 80 പേര് വീതം ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് കണക്കുകള്‍.
വിവരാകാശ നിയമ പ്രകാരം ബിഎംസി പുറത്തു വിട്ട രേഖകള്‍ പ്രകാരം കഴിഞ്ഞ 2014 മാര്‍ച്ചിനും 2015 മാര്‍ച്ചിനും ഇടയില്‍ 29,393 പേരാണ് ഹൃദയാഘാതം മൂലം മുംബൈയില്‍ മരണമടഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ കണക്ക് 24,603 ആയിരുന്നു. 2014-15 കാലയളവില്‍ മരണമടഞ്ഞ 93,254 പേരില്‍ 31 ശതമാനം ആളുകളും ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.
സാമൂഹ്യ പ്രവര്‍ത്തകനായ ചേതന്‍ കൊത്താരി നല്കിയ വിവരാവകാശ നിയമ പ്രകാരമാണ് ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. “കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഏറ്റവും കൂടുതല്‍ ആളുകള്‍ മരണമടയുന്നതിന്റെ പ്രധാനപ്പെട്ട കാരണം ഹൃദയാഘാതമാണ്. ആളുകളുടെ ജീവനെടുക്കുന്ന കാര്യത്തില്‍ ട്യൂബര്ക്കുളോസിസ് രണ്ടാമതും ക്യാന്‍സര്‍ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്” കൊത്താരി പറഞ്ഞു.
ബിഎംസി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 2014-15 കാലയളവില്‍ ട്യൂബര്ക്കുളോസിസ് മൂലം ഓരോ ദിവസവും 19 പേരും ക്യാന്‍സര്‍ മൂലം 18 പേരും മുംബൈയില്‍ മരണമടയുന്നുണ്ട്.
SUMMARY: According to a new data released by BMC each day an average of 80 peoples died in Mumbai every day due to heart attack. Tuberculosis and cancer occupies the second and third position in taking human life.
Keywords: Mumbai, Heart attack, BMC, RTI, Death

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.