പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 82 വയസുകാരനും രോഗമുക്തനായി; ആശുപത്രി വിടുന്നത് 42 ദിവസത്തെ ചികിത്സയ്ക്ക് ശേഷം; കണ്ണൂര്‍ മെഡിക്കല്‍ കോളജിന് ലഭിച്ചിരിക്കുന്നത് മറ്റൊരു അപൂര്‍വ നേട്ടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com 16.05.2020) പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 82 വയസുകാരനും രോഗമുക്തനായി. 42 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇദ്ദേഹം ആശുപത്രി വിടുന്നത്. ഇതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളജിന് ലഭിച്ചിരിക്കുന്നത് മറ്റൊരു അപൂര്‍വ നേട്ടം.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. ഇദ്ദേഹത്തിന്റെ ഒന്‍പത് കുടുംബങ്ങളും നേരത്തെ രോഗമുക്തി നേടിയിരുന്നു. കോവിഡ് ചികിത്സാരംഗത്ത് ഏറെ കുഴപ്പിച്ച കേസായിരുന്നു ഇദ്ദേഹത്തിന്റെത്. പരിശോധനാ ഫലം പോസിറ്റീവും നെഗറ്റീവുമാകുന്നത് ഡോക്ടര്‍മാരെ ഏറെ കുഴക്കിയിരുന്നു. ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് വയോധികനായ രോഗി കോവിഡ് മുക്തനാകുന്നത്.

 പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 82 വയസുകാരനും രോഗമുക്തനായി; ആശുപത്രി വിടുന്നത് 42 ദിവസത്തെ ചികിത്സയ്ക്ക് ശേഷം; കണ്ണൂര്‍ മെഡിക്കല്‍ കോളജിന് ലഭിച്ചിരിക്കുന്നത് മറ്റൊരു അപൂര്‍വ നേട്ടം

സര്‍ക്കാരിന്റെ കരുതലിനും ചികിത്സക്കും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. നമുക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് പിണറായി വിജയനെന്ന മുഖ്യമന്ത്രിയും ശൈലജ ടീച്ചറെന്ന ആരോഗ്യ മന്ത്രിയും. രോഗമുക്തനായ ചെറുവാഞ്ചേരി സ്വദേശി കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.റോയിയോടും സഹപ്രവര്‍ത്തകരോടും യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്.

മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്റെയും കരുതലും സ്‌നേഹവും ഓര്‍ക്കാതെ ഞങ്ങളുടെ ഒരു ദിവസം പോലും ഇനി കടന്നു പോകില്ല.. മറ്റേത് ലോക രാജ്യങ്ങളെയും വെല്ലുന്ന ചികിത്സയാണ് അവര്‍ നമുക്ക് ചെയ്ത് തരുന്നത് - സര്‍ക്കാരിന് നന്ദി പറയാന്‍ തനിക്ക് വാക്കുകളില്ലെന്ന് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു.

Keywords:  An 82-year-old man from Covid's treatment at Pariyaram Medical College has also recovered, News, Kannur, Medical College, hospital, Treatment, Patient, Chief Minister, Pinarayi vijayan, Doctor, Kerala, Health, Health & Fitness.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia