തന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായെന്ന് അമിത് ഷാ ; തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി; വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 14.08.2020) തന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ സുഖവിവരം പങ്കുവെച്ചത്. തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്. സുഖം പ്രാപിച്ചെങ്കിലും കുറച്ചുദിവസം അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണിത്. ഗുരുഗ്രാമിലെ മെഡന്റ ആശുപത്രിയിലാണ് ഷാ ചികിത്സയില്‍ കഴിഞ്ഞത്.
Aster mims 04/11/2022

ആഗസ്ത് രണ്ടിനാണ് അമിത് ഷായ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കേന്ദ്രമന്ത്രിമാരില്‍ കൊറോണ വൈറസ് പിടിപെടുന്ന ആദ്യത്തെ മന്ത്രിയാണ് അദ്ദേഹം.

തന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായെന്ന് അമിത് ഷാ ; തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി; വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും

ഞായറാഴ്ച അമിത് ഷായുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെന്ന് പറഞ്ഞ് ബി ജെ പി നേതാവും ജനപ്രിയ നടനുമായ മനോജ് തിവാരി സോഷ്യമീഡിയയില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചിരുന്നു.

Keywords:  Amit Shah tests negative for COVID-19, New Delhi, News, Health, Health and Fitness, Hospital, Treatment, Twitter, Politics, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia