Food Poison | തട്ടുകടയില്‍നിന്ന് വാങ്ങിയ ബീഫ് ഫ്രൈ കഴിച്ചതിന് പിന്നാലെ വിദ്യാര്‍ഥിക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി; വയറിളക്കം തുടങ്ങിയത് നീറ്റ് പരീക്ഷയെഴുതാനിരിക്കെ; വിവരം പറയാനായി കടയുടമയെ വിളിച്ചപ്പോള്‍ സുഖമില്ലാതെ ആശുപത്രിയിലാണെന്ന് മറുപടി!
Jul 18, 2022, 18:26 IST
അമ്പലപ്പുഴ: (www.kvartha.com) തട്ടുകടയില്‍നിന്ന് വാങ്ങിയ ബീഫ് ഫ്രൈ കഴിച്ചതിന് പിന്നാലെ വിദ്യാര്‍ഥിക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. അമ്പലപ്പുഴ കോമന അഴിയകത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ അമല്‍ ബാബു(18)വിനാണ് ഭക്ഷ്യ വിഷബാധയേറ്റത്. നീറ്റ് പരീക്ഷയെഴുതാനിരിക്കേയാണ് അമലിന് ഭക്ഷ്യവിഷബാധയേറ്റത്.
അമ്പലപ്പുഴ ജംഗ്ഷന് തെക്ക് ഭാഗത്ത് ഫെഡറല്‍ ബാങ്ക് എടിഎമിന് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്നാണ് വെള്ളിയാഴ്ച ബീഫ് ഫ്രൈ വാങ്ങിയതെന്നും ഇത് കഴിച്ച അമല്‍ ബാബുവിന് ശനിയാഴ്ച പുലര്‍ചെ മുതല്‍ വയറിളക്കം തുടങ്ങിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
തട്ടുകടയില്‍നിന്ന് വാങ്ങിയ ബീഫ് ഫ്രൈയില്‍ പുഴു കണ്ടെത്തിയതായാണ് റിപോര്‍ട്. ഫ്രൈയില്‍ പുഴുവിനെ കണ്ടെത്തിയ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയെങ്കിലും കട അടച്ചിട്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം.
കടയുടമയെ ഫോണ്‍ ചെയ്തപ്പോള്‍ സുഖമില്ലാതെ ആശുപത്രിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഈ കടയില്‍ നിന്ന് നേരത്തെയും ഭക്ഷണം വാങ്ങിക്കഴിച്ച പലര്‍ക്കും ശാരീരിക അസ്വസ്ഥത ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.