15-ാം വയസിന്റെ പ്രതിരോധ വാക്സിനെടുക്കാനെത്തിയ 2 കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായി പരാതി
Dec 3, 2021, 14:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.12.2021) 15 വയസുള്ള രണ്ട് കുട്ടികള്‍ക്ക് വാക്സിന് മാറി നല്‍കിയതായി പരാതി. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. 15-ാം വയസിലെടുക്കേണ്ട പ്രതിരോധ വാക്സിന് സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് വാക്സീന് മാറി നല്‍കിയത്.
കുട്ടികളോട് പ്രായം പോലും ചോദിക്കാതെ കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് ആണ് നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്കി.
അതേസമയം, ആരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടികള്‍ക്ക് വാക്സിന് എടുക്കേണ്ട സ്ഥലം മാറിയതാണ് വീഴ്ച സംഭവിക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതിരോധ കുത്തിവെയ്പ്പ് നല്കുന്ന ഭാഗത്തേക്ക് പോകേണ്ടതിന് പകരം ഇവര്‍ സ്ഥലം മാറി കൊറോണ വാക്സിന് നല്‍കുന്നയിടത്ത് പ്രവേശിക്കുകയായിരുന്നുവെന്നും കുട്ടികള്‍ ആശുപത്രിയില്‍ നിരക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

