മാഹിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവരെല്ലാം ഡിസ്ചാര്‍ജ് ചെയ്യപ്പെടും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാഹി: (www.kvartha.com 28.03.2020) കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാഹിയില്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവരെല്ലാം ശനിയാഴ്ചത്തോടെ ഡിസ്ചാര്‍ജ് ചെയ്യപ്പെടും. എന്നാല്‍ തൊട്ടടുത്തുള്ള തലശ്ശേരി ഇപ്പോഴും കടുത്ത ആശങ്കയില്‍ കഴിയുകയാണ്.

കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ ഒന്‍പതുപേരും തലശ്ശേരിയിലും ചുറ്റുവട്ടത്തുമാണ്. ഇവരെല്ലാം ഗള്‍ഫില്‍ നിന്ന് എത്തിയവരാണ്. തലശ്ശേരി ടൗണ്‍, കതിരൂര്‍, മേക്കുന്ന്, കോട്ടയം,മലബാര്‍, കുത്തുപറമ്പ്, മട്ടന്നൂര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

മാഹിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവരെല്ലാം ഡിസ്ചാര്‍ജ് ചെയ്യപ്പെടും

മയ്യഴി ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായ വിദേശത്തുനിന്നും എത്തിയ പള്ളൂര്‍ സ്വദേശിയായ യുവാവിന്റെ പരിശോധനാഫലം നെഗറ്റീവാണ്. ഇയാളെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തേക്കും. ഉംറ കഴിഞ്ഞെത്തി പുതുച്ചേരി സംസ്ഥാനത്തെ ആദ്യ കൊറോണ ബാധിതയായി കഴിഞ്ഞിരുന്ന ചാലക്കര കുഞ്ഞിപ്പുര മുക്കിലെ വയോധികയുടെ ഏറ്റവും ഒടുവിലത്തെ പരിശോധനാഫലവും നെഗറ്റീവാണ്. . എന്നാല്‍ ഇവരുടേതും ഇവരുടെ കൂടെ നിരീക്ഷണത്തിലിരിക്കുന്ന യുവതിയുടെയും അന്തിമപരിശോധനാ ഫലം വരാനുണ്ട്.

ഫലം നെഗറ്റീവായാല്‍ വരും ദിവസങ്ങളില്‍ ഇവര്‍ രണ്ടു പേരും ആശുപത്രി വിടും. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രത്യേക ശ്രദ്ധയുള്ള തലശ്ശേരി മേഖലയിലെ ആശുപത്രികളെല്ലാം ഏത് സാഹചര്യത്തേയും നേരിടാനുള്ള കരുതലിലാണ്.

ആരോഗ്യ പ്രവര്‍ത്തകരും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ട്. അതേസമയം മാഹിയില്‍ സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കിലും ജനങ്ങളുടെ സഹകരണം ആശ്വാസത്തിനിട നല്‍കിയിട്ടുണ്ട്.

Keywords:  All those under observation in Mahe will be discharged in the first reported corona patients, News, Health, Health & Fitness, Patient, Hospital, Treatment, Health Minister, Trending, Thalassery, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia