തബ് ലീഗ് സമ്മേളനത്തിന് കണ്ണൂരില്‍ നിന്നും പോയ മുഴുവന്‍ തീര്‍ത്ഥാടകരെയും തിരിച്ചറിഞ്ഞു: ആര്‍ക്കും രോഗലക്ഷണമില്ല
Apr 2, 2020, 12:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 02.04.2020) നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കണ്ണൂര്‍ ജില്ലയില്‍ തിരിച്ചെത്തിയവരെല്ലാം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവരില്‍ ആര്‍ക്കും രോഗലക്ഷണമില്ല. പത്തുപേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഒരാള്‍ മാഹിയിലുമുണ്ട്.
ജില്ലയിലുള്ള ഒരാളെ ഫോണില്‍ കഴിഞ്ഞദിവസം വരെ ബന്ധപ്പെടാനായില്ലെങ്കിലും ഇയാളെയും കണ്ടെത്തിക്കഴിഞ്ഞു. മാര്‍ച്ച് 10, 13 തീയതികളിലാണ് ഇവര്‍ കണ്ണൂരില്‍ തിരിച്ചെത്തിയത്. ഇവരെല്ലാം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി എം ഒ അറിയിച്ചു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ട മര്‍ക്കസ് മസ്ജിദിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് ട്രെയിനുകളിലും മറ്റും പോയ ആയിരക്കണക്കിന് ആളുകളെ കണ്ടെത്താന്‍ അധികൃതര്‍ പരക്കം പായുന്നതിനിടെ രണ്ടു ദിവസത്തിനുള്ളില്‍ 386 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 322 ആയി.സമ്മേളനത്തില്‍ പങ്കെടുത്ത 1800 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
രോഗികളുടെ എണ്ണത്തില്‍ പൊടുന്നനെയുണ്ടായ വര്‍ധന ആശങ്ക പരത്തിയിട്ടുണ്ട്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വഴിയാണ് കൂടുതല്‍ പേരും രോഗികളായതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സമ്മേളനത്തില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ കേന്ദ്രം കഴിഞ്ഞദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത് ഈ പശ്ചാത്തലത്തിലാണ്. യാത്രക്കാരുടെ ലിസ്റ്റ് റെയില്‍വേയും തയ്യാറാക്കുന്നുണ്ട്.
അതിനിടെ തബ്ലീഗ് സമ്മേളനത്തിന് ശേഷം യു പിയിലെ അബ്ദുള്ള മോസ്‌കിലെത്തിയ ഒരു മലയാളിയെ അവിടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Keywords: All Tab League conference Pilgrims were also identified: no one had a symptom, Kannur, News, Health, Health & Fitness, Patient, Trending, Hospital, Treatment, Conference, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.