ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്താന്‍ ജില്ലകളെ മൂന്നായി തരംതിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
Apr 15, 2020, 18:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 15.04.2020) ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്താന്‍ ജില്ലകളെ മൂന്നായി തരംതിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ ജില്ലകളെയും ഹോട്ട് സ്പോട്ട് ജില്ലകള്‍, നോണ്‍ ഹോട്ട് സ്പോട്ട് ജില്ലകള്‍, ഗ്രീന്‍സോണ്‍ ജില്ലകള്‍ എന്നിങ്ങനെ തരംതിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വൈറസ് വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ 700 ല്‍ അധികം വരുന്ന ജില്ലകള്‍ ദിവസങ്ങള്‍ക്കകം തരംതിരിക്കാനാണ് നീക്കം. നിരവധി കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയോ ചെയ്ത ജില്ലകളാവും ഹോട്ട്സ്പോട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുക. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം ജില്ലകളില്‍ വ്യാപക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
വളരെ കുറച്ച് കൊവിഡ് 19 കേസുകള്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ജില്ലകളെയാവും നോണ്‍ ഹോട്ട്സ്പോട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം ജില്ലകള്‍ ഭാവിയില്‍ ഹോട്ട്സ്പോട്ടുകളായി മാറാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത പാലിക്കും. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഇത്തരം ജില്ലകളില്‍ ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത ജില്ലകളെയാവും ഗ്രീന്‍ സോണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. ഈ പ്രദേശങ്ങളില്‍ വൈറസ് ബാധ ഉണ്ടാകുന്നുവോയെന്ന് അധികൃതര്‍ നിരന്തരം നിരീക്ഷിക്കുമെന്നും ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രദേശത്തെ ക്ലസ്റ്ററുകളായി തിരിച്ച് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഇത്തരം ജില്ലകളിലെ മുഴുവന്‍ ജനങ്ങളെയും നിരീക്ഷിക്കുകയും പകര്‍ച്ചപ്പനി പോലെയുള്ളവ ഉണ്ടായാല്‍ ഉടന്‍ കണ്ടെത്തുകയും ചെയ്യും. കൃത്യമായ മാപ്പിങ്ങും ഇതോടൊപ്പം നടത്തും. ഇതിനായി ഹോട്ട്സ്പോട്ട് ജില്ലകളില്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കും.

Keywords: All districts to be assessed for coronavirus infections by April 20, to be classified in 3 zones, New Delhi, News, Press meet, Lockdown, Health, Health & Fitness, Health Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.