ഗുരുതര വീഴ്ച; കോവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം യാത്ര ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് ലഭിച്ചിട്ടും രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ
Dec 6, 2020, 13:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 06.12.2020) കോവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. സംഭവത്തില്‍ എയര്‍ ഇന്ത്യ വിശദീകരണവുമായെത്തി. ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്. നവംബര്‍ 13 നാണ് മധുര-ഡെല്‍ഹി വിമാനത്തില്‍ സംഭവം നടന്നത്.
യാത്രയുടെ തലേന്ന് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം യാത്ര ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് ലഭിച്ചിട്ടും 40 കാരിയായ ക്യാബിന്‍ ക്രൂവിനെ ജോലി ചെയ്യാന്‍ അധികൃതര്‍ അനുവദിക്കുകയായിരുന്നുവെന്നാണ് വിവരം. അതേ സമയം ഇവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ക്കാര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

