സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പദ്ധതി അട്ടിമറിക്കാന്‍ ഏജന്‍സിയുടെ ശ്രമം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 29.05.2017) കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി(രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന) അട്ടിമറിക്കാന്‍ കരാറെടുത്ത ഏജന്‍സിയുടെ നീക്കം. പരമാവധി ഗുണഭോക്താക്കളെ കുറയ് ക്കുകയാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഫോട്ടോ എടുക്കുന്നതിന്റെ അറിയിപ്പ് യഥാസമയം നല്‍കാതിരിക്കുക, ഫോട്ടോ എടുക്കുന്നതും രജിസ് ട്രേഷന്‍ പുതുക്കുന്നതും മറ്റൊരു ഏജന്‍സിക്ക് പുറം കരാര്‍ നല്‍കുക, ഇതര സംസ്ഥാനത്തു നിന്നുമുള്ള ജീവനക്കാരെ ചുമതലപ്പെടുത്തുക സാധാരണ ജനങ്ങളുമായുള്ള ആശയ വിനിമയം തടസപ്പെടുത്തുക തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകളാണ് ഇന്‍ഷ്വറന്‍സ് കമ്പനി നടപ്പാക്കുന്നത്.

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പദ്ധതി അട്ടിമറിക്കാന്‍ ഏജന്‍സിയുടെ ശ്രമം

2017-18 വര്‍ഷത്തേക്കുള്ള കാര്‍ഡ് പുതുക്കുന്നതിനുള്ള അവസാന അവസരമാണ് ക്യാംപ് എന്നറിയിച്ചിരിക്കുന്നതിനാല്‍ ഫോട്ടോ എടുപ്പ് കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസേന എത്തുന്ന നൂറുകണക്കിന് ഗുണഭോക്താക്കള്‍ക്ക് അനുസൃതമായ ജീവനക്കാരില്ലാത്തത് ജനങ്ങളുടെ ദുരിതത്തിന് പ്രധാന കാരണം. ഇതിനോടൊപ്പം ഉത്തരേന്ത്യയില്‍ നിന്നുള്ള ജീവനക്കാരുടെ മലയാളികളോടുള്ള മനോഭാവവും ധാര്‍ഷ്ട്യവും മറ്റൊരു ദുരിതത്തിനും കാരണമാവുന്നു. പ്രായമായവരാണ് കൂടുതലും കാര്‍ഡ് പുതുക്കാനെത്തുന്നത്.

ഇവര്‍ക്ക് ഇംഗ്ലീഷോ, ഹിന്ദിയോ അറിയില്ലാ എന്നതും ജീവനക്കാര്‍ക്ക് മലയാളം മനസിലാകത്തില്ലാ എന്നതുമാണ് വിനയായത്. ആശയവിനിമയത്തിലെ കാലതാമസം കാര്‍ഡ് കിട്ടുന്നത് വൈകിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ വളരെ ഭംഗിയായി നടത്തിയിരുന്ന നടപടി ക്രമങ്ങളാണ് ഇപ്പോള്‍ തടസപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നുള്ള തരത്തിലാണ് ജനപ്രതിനിധികളുടെ പ്രതികരണം. ടോക്കണ്‍ കൊടുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നല്‍കുന്നതും ക്യാംപിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കുന്നതും മാത്രമാണ് പഞ്ചായത്തിന്റെ ജോലി.

എന്നാല്‍ മുന്‍കാലങ്ങളില്‍ ഇവരുടെ സേവനത്തിനുള്ള പ്രതിഫലം നല്‍കിയില്ല എന്ന കാരണത്താല്‍ കുടുംബശ്രീ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുകയാണ്. ഇത് കാരണം മിക്ക ഇടങ്ങളിലും ഫോട്ടോയെടുത്ത് അസഭ്യം പറച്ചിലിലും വാക്കേറ്റങ്ങളിലും പോലീസ് ഇടപെടലുകളിലും അവസാനിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ ഫോട്ടോയെടുക്കുന്ന വിവരം മിക്കപ്പോഴും ഏജന്‍സി മറച്ചു വക്കുകയും ചെയ്യുന്നു.

കിലോമീറ്ററുകള്‍ താണ്ടി ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളിലെത്തുന്നവരെ സമയം അവസാനിച്ചതായി കാണിച്ച് പറഞ്ഞു വിടുന്നതും പതിവാണ്. ഒരു കുടുംബത്തില്‍ അഞ്ചു പേരുണ്ടെങ്കില്‍ മുന്നു പേരുടെ ഫോട്ടോ എടുത്തും ഇന്‍ഷ്വറന്‍സ് ഏജന്‍സി ഗുണഭോക്ക് താക്കളെ വഞ്ചിക്കുന്നു. ഇന്‍ഷ്വറന്‍സ് ഫോട്ടോ എടുക്കുന്ന പലയിടത്തും ഇപ്പോള്‍ സംഘര്‍ഷത്തിന്റെ നിലയിലേക്ക് മാറുന്നത് അധികൃതരുടെ അനാസ്ഥയാണ്. ജില്ലാ കലക്ടര്‍ കണ്‍വീനറും ജില്ലാ ലേബര്‍ ഓഫീസര്‍ ചെയര്‍മാനുമായ സമിതിക്കാണ് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മേല്‍നോട്ടവും ചുമതലയും.

ഒരു കുടുംബത്തിന്റെ രജിസ് ട്രേഷന് പത്ത് മിനിട്ട് സമയം ആവശ്യമാണ് . എന്നിട്ടും അധികൃതര്‍ മിക്കപ്പോഴും ഫോട്ടോ എടുപ്പ് കേന്ദ്രങ്ങളിലെത്തിക്കുന്നത് ഒരു കംപ്യൂട്ടറാണ്. ഇതേ തുടര്‍ന്നാണ് ജനങ്ങളുടെ കാത്തിരിപ്പ് ആറും ഏഴും മണിക്കൂറുകള്‍ നീളുന്നത്.

ആരോഗ്യ പരിപാലനം ചെലവേറിയ കാലത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിക്കാതിരിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന സംശയവും ബലപ്പെടുകയാണ്.
പൊതുവിഭാഗത്തില്‍ ഒരു കുടുംബം ഒന്നിന് 738 രൂപയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 182 രൂപയുമാണ് പ്രീമിയം തുകയായി റിലയന്‍സ് മുന്നോട്ടുവച്ചത്. 311.28 കോടി രൂപയ് ക്കാണ് കരാര്‍. കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്) ആണ് കേരളത്തില്‍ പദ്ധതിയുടെ നടത്തിപ്പുകാര്‍. ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സമയത്ത് പൊതുമേഖലയിലുള്ള യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കായിരുന്നു നടത്തിപ്പുചുമതല.

Also Read:
മത്സ്യമാര്‍ക്കറ്റില്‍ നിന്നും അധികൃതര്‍ ഐസിട്ട മത്സ്യം പിടിച്ചെടുത്ത് കുഴിച്ചിട്ടു; മണ്ണുമൂടിയ മത്സ്യം മാന്തി പുറത്തെടുക്കാന്‍ ശ്രമിച്ചവര്‍ പോലീസ് പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Agency tries to over through comprehensive health insurance programme, Pathanamthitta, News, Health, Corruption, Photo, Malayalees, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia