കോഴിക്കോട്: (www.kvartha.com 09.08.2020) കേരളത്തില്‍ രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ ഒളവട്ടൂര്‍ അരൂര്‍ സ്വദേശി ഖാദര്‍ കുട്ടി (71) ,ഫറോക്ക് പെരുമുഖം സ്വദേശി രാധാകൃഷ്ണന്‍ (80) എന്നിവരാണ് കോവിഡ് ബാധിച്ചു ഞായറാഴ്ച മരിച്ചത്. രാധാകൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഖാദര്‍ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖാദര്‍ കുട്ടിയുടെ കുടുംബത്തിലെ ഒമ്പതു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കവിഞ്ഞു.


