മോട്ടോര്‍ വാഹന വകുപ്പിന്റെ അവസരോചിതമായ ഇടപെടല്‍; രണ്ടാഴ്ചയായി മരുന്ന് കിട്ടാതെ അവശതയനുഭവിച്ചിരുന്ന സജിതയ്ക്ക് ലോക് ഡൗണ്‍ കാലത്തും മുംബൈയില്‍ നിന്ന് കാസര്‍കോട്ടെ വീട്ടിലേക്ക് മരുന്ന് എത്തിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെറുവത്തൂര്‍: (www.kvartha.com 21.04.2020) മോട്ടോര്‍ വാഹന വകുപ്പിന്റെ അവസരോചിതമായ ഇടപെടലിലൂടെ രണ്ടാഴ്ചയായി മരുന്ന് കിട്ടാതെ അവശതയനുഭവിച്ചിരുന്ന വീട്ടമ്മയ്ക്ക് ലോക് ഡൗണ്‍ കാലത്തും മുംബൈയില്‍ നിന്ന് കാസര്‍കോട്ടെ വീട്ടിലേക്ക് മരുന്നെത്തി. ചെറുവത്തൂര്‍ ക്ലായിക്കോട് കുണ്ടത്തില്‍ വീട്ടില്‍ സജിത (37 ) എന്ന യുവതിക്കാണ് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന മരുന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനത്തിനിടെ എത്തിച്ചു കൊടുത്തത്.

സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബം മംഗലാപുരം ഫാദര്‍ മുള്ളര്‍സ് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ഇവരുടെ സാമ്പത്തികാവസ്ഥ അറിയാവുന്നതു കൊണ്ട് ചികിത്സിക്കുന്ന ഡോക്ടര്‍ മുംബൈയിലുള്ള മരുന്ന് കമ്പനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ടുമാസമായി സൗജന്യമായി മരുന്ന് എത്തിച്ചു കൊടുക്കുന്നു. രംദാസ് തൃക്കരിപ്പൂര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് അതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിരുന്നത്. 21 ഗുളികകള്‍ അടങ്ങിയ മരുന്ന് തീര്‍ന്നു കഴിഞ്ഞാല്‍ കാലി ബോട്ടില്‍ കമ്പനിക്ക് അയച്ചു ബോധ്യപ്പെടുത്തിയാല്‍ മാത്രമേ കമ്പനി അടുത്ത മരുന്ന് കൊറിയര്‍ വഴി അയച്ചു കൊടുക്കുകയുള്ളൂ.

മോട്ടോര്‍ വാഹന വകുപ്പിന്റെ അവസരോചിതമായ ഇടപെടല്‍; രണ്ടാഴ്ചയായി മരുന്ന് കിട്ടാതെ അവശതയനുഭവിച്ചിരുന്ന സജിതയ്ക്ക് ലോക് ഡൗണ്‍ കാലത്തും മുംബൈയില്‍ നിന്ന് കാസര്‍കോട്ടെ വീട്ടിലേക്ക് മരുന്ന് എത്തിച്ചു

എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് 31ന് തീര്‍ന്ന മരുന്ന് ലോക് ഡൗണ്‍ കാരണത്താല്‍ കൊറിയറുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കമ്പനിയില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ് എന്ന വിവരം മരുന്ന് വിതരത്തിനെത്തിയ എം വി ഐ പി വി രതീഷിനെയും സംഘത്തെയും അറിയിച്ചു. ഇതിനെ തുടര്‍ന്ന് എം വി ഐ വൈകുണ്ഠന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഇ മോഹന്‍ദാസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

അദ്ദേഹം നടത്തിയ ഇടപെടലില്‍ കേരള മോട്ടോര്‍ വെഹിക്കിള്‍ ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ വഴി അഖിലേന്ത്യാ ഫെഡറേഷനെ വിവരമറിയിച്ചു. അവിടുന്ന് മുംമ്പൈയിലെ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരായ സച്ചിന്‍, ദീപക് എന്നീ എം വി ഐമാര്‍ കമ്പനി അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് എയര്‍ കാര്‍ഗോ വഴി മരുന്ന് എറണാകുളത്ത് എത്തിച്ചു. എന്‍ ഫോര്‍സ്മെന്റ് ആര്‍ടിഒയുടെ നിര്‍ദ്ദേശപ്രകാരം എം വി ഐ ബിനീഷ് കുമാര്‍ ഈ മരുന്ന് കാസര്‍കോട് എത്തിച്ചു.

മരുന്നിന്റെ ദൗര്‍ലഭ്യത ജില്ലാ ഭരണകൂടത്തെയും ആരോഗ്യവകുപ്പിനെയും കൂടി അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി ഇടപെട്ട് മരുന്ന് ലഭ്യമാക്കാനുള്ള പരിശ്രമം കൂടി നടത്തിയിട്ടുണ്ടെന്നും മോഹന്‍ദാസ് പറഞ്ഞു. മരുന്നു ലഭിക്കാതെ വേദനകൊണ്ട് കഷ്ടപ്പെടുന്ന സജിതയ്ക്ക് ആശ്വാസമായി മരുന്ന് എത്തിക്കുന്നതിന് പ്രവര്‍ത്തിച്ച കാസര്‍കോട് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ഫെഡറേഷനും കഴിഞ്ഞ എട്ടു മാസമായി ഈ മരുന്ന് കൃത്യമായി ലഭ്യമാക്കിയിരുന്ന രാംദാസിനും ആര്‍ടിഒ ഇ മോഹന്‍ദാസ് നന്ദി അറിയിച്ചു.

മോട്ടോര്‍ വാഹന വകുപ്പിന്റെ കോവിസ് - 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ചാരിതാര്‍ഥ്യം നല്‍കിയ പ്രവര്‍ത്തനമായി ആയി ഇതിനെ കാണുകയാണെന്ന് മരുന്ന് വിതരണ വേളയില്‍ ആര്‍ടിഒ പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ഇത്തരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു.

* തുടക്കത്തില്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ബസ് - ടാക്സി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ശാസ്ത്രീയ കൈകഴുകല്‍ പരിശീലനം സംഘടിപ്പിച്ചു.

* പൊതുവിതരണ വകുപ്പിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും പോലീസിനും ജില്ലാ ഭരണകൂടത്തിന്നും ഹോള്‍ സെയില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും മറ്റും വിവിധ തരത്തില്‍ പെട്ട 100 ലധികം വാഹനങ്ങള്‍ പിടിച്ചെടുത്ത് നല്‍കി.

* അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും അശരണര്‍ക്കുമായി കാസറഗോഡു മുനിസിപ്പാലിറ്റി നടത്തുന്ന സാമൂഹിക അടുക്കയിലേക്ക് രണ്ട് പ്രാവശ്യമായി 3.5 ക്വിന്റല്‍ നാടന്‍ പച്ചക്കറി വര്‍ഗ്ഗങ്ങള്‍ എത്തിച്ചു നല്‍കി.

* കേരളത്തിലേക്ക് ആവശ്യ സാധനങ്ങളുമായി വരുന്നതും നാട്ടിലേതുമായ ചരക്കു വാഹനങ്ങള്‍ക്കും സര്‍ക്കാരിന്റെ ആവശ്യ സര്‍വ്വീസ് വാഹനങ്ങള്‍ക്കുമായി ജില്ലാ ഓട്ടോമൊബയില്‍ വര്‍ക്ക്ഷാപ്പ് അസോസിയേഷനുമായി സഹകരിച്ച് ബ്രെയ്ക്ക് ഡൗണ്‍ മെയിന്റനന്‍സ് സൗകര്യമൊരുക്കി.

* ഭക്ഷണം കിട്ടാതെ വരുന്ന അന്യ സംസ്ഥാന ലോറി ത്തൊഴിലാളികള്‍ക്കായി ഭക്ഷണ വിതരണം നടത്തി.

* മോട്ടോര്‍ വാഹന പട്രോളിംഗിനിടെ ആവശ്യമരുന്നുകളുടെ ആവശ്യം അറിയിച്ചപ്പോള്‍ മരുന്നു വിതരണം ഏറ്റെടുത്ത് ഏകദേശം 150 ല്‍ കൂടുകള്‍ രോഗികള്‍ക്ക് മരുന്നു വിതരണം നടത്തി.

* ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ കര്‍ണാടക യില്‍ നിന്ന് പുറപ്പെട്ട് കേരള അതിര്‍ത്തിക്കപ്പുറം 7 കി.മീ.അകലെ കുടുങ്ങിയ പാലക്കാട്, മലപ്പുറം ,തൊട്ടുപുഴ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ ബഹു: ഗതാഗത വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കലക്റ്ററുമായി ബന്ധപ്പെട് ആംബുലന്‍സില്‍ അതാത് സ്ഥലങ്ങളില്‍ എത്തിച്ച് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുത്തി ക്വാറന്റീന്‍ ചെയ്തു.

* അരി ആവശ്യത്തിനായി കര്‍ണാടകയില്‍ ചെന്ന രണ്ട് ചരക്ക് വാഹനങ്ങള്‍ കര്‍ണാടക പോലീസ് പിടിച്ചിട്ടപ്പോള്‍ ജില്ലാ കളക്റ്ററുടെ സഹായത്തോടെ സുരക്ഷിതമായി നാട്ടില്‍ ലോഡുമായെത്തച്ചു .

* ആകെ തുറന്നിരിക്കുന്ന തലപ്പാടി ചെക് പോസ്റ്റില്‍ അകത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ സ്റ്റെറിലൈസ് ചെയ്യാന്‍ 6 നോസില്‍ ടണല്‍ പയ്യന്നൂര്‍ റോട്ടറി ക്ലബുമായി ചേര്‍ന്ന് സ്ഥാപിച്ചു.

* കാലിക്കടവ് അതിര്‍ത്തിയില്‍ ഗ്യാസ് സിലണ്ടറുകള്‍ വാഹനം മാറ്റി ക്കയറ്റുന്നതിലും അണുനാശനം ചെയ്യുന്നതിലും പങ്കാളികളായി.

* ചെറുവത്തൂര്‍ ഞാണങ്കൈ വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞപ്പോള്‍ പോലീസിന്റെയും അഗ്നി രക്ഷാ സേനയുടെയും കൂടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

* ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ പക്ഷി പനി പടരുന്ന സാഹചര്യത്തില്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡല്‍ സീലിംഗ് പ്രവര്‍ത്തനത്തിലേര്‍പെട്ടു. അതേ പോലെ കേരളത്തില്‍ നിന്ന് ഭക്ഷ്യ വസ്തുക്കള്‍ പുറത്തേക്ക് പോകുന്നത് നിയന്ത്രിക്കുന്നതിനും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് നിയന്ത്രണങ്ങളില്ലാതെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തിയത് ഭംഗിയായി നിര്‍വ്വഹിച്ചു.

കയ്യൂര്‍ കുണ്ടത്തിലെ കാന്‍സര്‍ രോഗിയായ സജിതയ്ക്കു ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന ജീവന്‍ രക്ഷ മരുന്ന് കാസറഗോഡ് എന്‍ഫോസ്ഴ്സ്മെന്റ് ആര്‍ ടി ഒ മോഹന്‍ദാസ് കൈമാറി. എം വി ഐമാരായ പി വി രതീഷ്, വൈകുണ്ഠന്‍, വി കെ ദിനേശ്, ബിനീഷ് കുമാര്‍, എ എം വി ഐമാരായ ഗണേഷ്, പ്രഭാകരന്‍, ഡ്രൈവര്‍ മനോജ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords:  News, Kerala, kasaragod, Mumbai, Drugs, Women, Cancer, Motorvechicle, Mangalore, Hospital, Doctor, Health, After Two  Weeks she got Medicine
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia