ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് ശസ്ത്രക്രിയയ്ക്ക് വേണ്ടി സമാഹരിച്ച 2 ലക്ഷം രൂപ എലി കരണ്ടു നശിപ്പിച്ചു; ദുരിതത്തിലായ കര്ഷകന് സഹായവുമായി തെലങ്കാന മന്ത്രി
Jul 19, 2021, 15:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 19.07.2021) തെലങ്കാനയിലെ മഹാബുബാബാദ് ജില്ലയിലെ അസുഖബാധിതനായ കര്ഷകന് തന്റെ ശസ്ത്രക്രിയയ്ക്ക്
വേണ്ടി കഷ്ടപ്പെട്ട് പണിയെടുത്ത് സമാഹരിച്ച രൂപ എലി കരണ്ടു നശിപ്പിച്ചു. ദുരിതത്തിലായ കര്ഷകന് സഹായവുമായി തെലങ്കാന മന്ത്രി. ആദിവാസി കര്‍ഷകനായ ഭുക്യ റെഡ്യ നായിക് ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് കൃഷി ചെയ്തും പച്ചക്കറികള്‍ വിറ്റും ശസ്ത്രക്രിയയ്ക്ക് വേണ്ടി ബന്ധുക്കളില്‍ നിന്ന് സമാഹരിച്ചതുമായ പണമാണ് നശിച്ചത്.
വേണ്ടി കഷ്ടപ്പെട്ട് പണിയെടുത്ത് സമാഹരിച്ച രൂപ എലി കരണ്ടു നശിപ്പിച്ചു. ദുരിതത്തിലായ കര്ഷകന് സഹായവുമായി തെലങ്കാന മന്ത്രി. ആദിവാസി കര്‍ഷകനായ ഭുക്യ റെഡ്യ നായിക് ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് കൃഷി ചെയ്തും പച്ചക്കറികള്‍ വിറ്റും ശസ്ത്രക്രിയയ്ക്ക് വേണ്ടി ബന്ധുക്കളില്‍ നിന്ന് സമാഹരിച്ചതുമായ പണമാണ് നശിച്ചത്.
വെന്നൂരിലെ ഇന്ദിരാനഗര്‍ സവ്ദേശിയാണ് ഭുക്യ. നാല് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഭുക്യയുടെ ചികിത്സയെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പോകാനൊരുങ്ങുമ്പോഴാണ് ഭുക്യ അലമാരിയില്‍ നിന്ന് പണം സൂക്ഷിച്ച ബാഗെടുത്തത്. തുറന്നു നോക്കുമ്പോഴാണ് നോടുകള്‍ എലി കരണ്ട് നശിപ്പിച്ചത് കണ്ടത്.
ശനിയാഴ്ചയാണ് പണം എലി കരണ്ട വിവരം മനസിലായത്. ഭുക്യ റെഡ്യ നായിക് തന്റെ വയറിലെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപയാണ് സമാഹരിച്ചത്. അഞ്ഞൂറിന്റെ നോടുകളാക്കി ഇത് വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ച് വെച്ചിരുന്നത്. എന്നാല്‍ അലമാരയില്‍ തുരന്ന് കയറിയ എലി വൃദ്ധ കര്‍ഷകന്റെ സമ്പാദ്യം മുഴുവന്‍ കരണ്ട് നശിപ്പിക്കുകയായിരുന്നു. കീറിയ നോടുകള്‍ കണ്ട് ഞെട്ടിയ ഭുക്യ എലി കരണ്ട് നശിപ്പിച്ച കറന്‍സി നോടുകള്‍ മാറിക്കിട്ടാന്‍ ബാങ്കിലെത്തിയെങ്കിലും നടന്നിരുന്നില്ല. ഭൂരിഭാഗം നോടുകളും നശിച്ചതിനാല്‍ പ്രദേശത്തെ പല ബാങ്കുകളുടേയും സഹായം ഭുക്യ തേടിയെങ്കിലും നിരാശയായിരുന്നു ഫലം.
അതോടെ ഇത്തരമൊരു സംഭവം വാര്‍ത്തയാവുകയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ആദിവാസ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സത്യവതി റാത്തോഡ് ഭുക്യയ്ക്ക് ചികിത്സാ സഹായം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഭുക്യയ്ക്ക് പണം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൃത്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി ഞായറാഴ്ച വ്യക്തമാക്കി.
മന്ത്രിയുടെ നിര്‍ദേശ പ്രകാരം തഹസീല്‍ദാര്‍ പരിശോധന നടത്തിയ ശേഷമാണ് ഭുക്യയ്ക്ക് പണം നല്കാന് തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായി പണം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

