വി മുരളീധരന് പിന്നാലെ ബി ജെ പി നേതാവ് വി വി രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം : (www.kvartha.com 17.03.2020) സംസ്ഥാനത്ത് കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വി വി രാജേഷും ക്വാറന്റൈനിലേക്ക്. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി വി രാജേഷ് വി മുരളീധരനൊപ്പം മാര്‍ച്ച് 14ന് ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു തീരുമാനം. അതേ സമയം വി മുരളീധരന്റെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവാണ്.

വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്യുകയുമുണ്ടായി. ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ വി മുരളീധരന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

വി മുരളീധരന് പിന്നാലെ ബി ജെ പി നേതാവ് വി വി രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു

രോഗം ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു ഡോക്ടര്‍മാര്‍ മുരളീധരന്റെ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. വി വി രാജേഷും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഡെല്‍ഹി ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്റൈനില്‍ കഴിയുന്നത്.

ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടര്‍മാരെയും ജീവനക്കാരെയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു.

Keywords:  After minister V Muraleedharan, V V Rajesh goes into self-isolation, Thiruvananthapuram, News, Trending, Health, Health & Fitness, hospital, Treatment, Govt-Doctors, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia