പയറുവർഗ്ഗങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കുക, അബദ്ധത്തിൽ പോലും വരുത്താൻ പാടില്ലാത്ത ഈ തെറ്റ് പക്ഷാഘാതത്തിന് കാരണമാകും


● ഇത് തലച്ചോറിന് സ്ഥിരമായ കേടുപാടുണ്ടാക്കും.
● തുറന്ന പാക്കറ്റുകളിൽ നിന്നും പരിപ്പ് വാങ്ങരുത്.
● പരിപ്പിന്റെ നിറത്തിലോ രുചിയിലോ വ്യത്യാസമുണ്ടെങ്കിൽ ഉപേക്ഷിക്കുക.
● പണം ലാഭിക്കുന്നതിനേക്കാൾ ആരോഗ്യം പ്രധാനമെന്ന് ഓർക്കണം.
(KVARTHA) നമ്മുടെയെല്ലാം ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്ത ഒരു പ്രധാന വിഭവമാണ് പയറുവർഗ്ഗങ്ങൾ. പ്രത്യേകിച്ച്, സസ്യാഹാരികളെ സംബന്ധിച്ചിടത്തോളം പ്രോട്ടീന്റെ പ്രധാന ഉറവിടം കൂടിയാണിവ. എന്നാൽ, ഈ പയറുവർഗ്ഗങ്ങൾ ഒരു പക്ഷെ നിങ്ങളുടെ ജീവനെടുക്കാൻ വരെ സാധ്യതയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

അമ്പരപ്പിക്കുന്നതാണെങ്കിലും, 24 വയസ്സുള്ള ഒരു യുവ ബോഡിബിൽഡറിന് സംഭവിച്ച കാര്യങ്ങൾ ഈ ചോദ്യത്തിന് അടിവരയിടുന്നു. പ്രശസ്ത ഡോക്ടറായ അദിതി ധമിജ തന്റെ ഒരു പോസ്റ്റിലൂടെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്. പരിപ്പ് കഴിച്ചതിനെത്തുടർന്ന് യുവാവിന്റെ തലച്ചോറിലെ ഞരമ്പുകൾക്ക് കേടുപാട് സംഭവിച്ചെന്നും തളർന്ന് പോയെന്നും ഡോക്ടർ പറയുന്നു. പയറുവർഗ്ഗങ്ങൾ എങ്ങനെയാണ് മാരകമാകുന്നത് എന്നതിനെക്കുറിച്ചും ഡോക്ടർ വിശദമായി പറയുന്നുണ്ട്.
പക്ഷാഘാതത്തിന് കാരണമാകുന്നത്
24 വയസ്സുള്ള ഒരു യുവ ബോഡിബിൽഡർക്ക് നടക്കാനുള്ള ബുദ്ധിമുട്ടും ശരീരത്തിന് ബലക്കുറവും ഒപ്പം കറുത്ത നിറത്തിലുള്ള മൂത്രവും കണ്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ഇതിന്റെയെല്ലാം കാരണം പയറുവർഗ്ഗങ്ങളാണ് എന്ന് കണ്ടെത്തി.
പ്രോട്ടീന്റെ പ്രധാന ഉറവിടമായി കഴിക്കുന്ന പയറുവർഗ്ഗങ്ങളിൽ ചില വിഷവസ്തുക്കൾ കലർന്നിട്ടുണ്ടെന്ന് ഡോക്ടർ പറയുന്നു. ഈ യുവ ബോഡിബിൽഡറുടെ കാര്യത്തിലും മായം കലർന്ന പയറുവർഗ്ഗങ്ങൾ തന്നെയാണ് പ്രധാന വില്ലനായത്.
സുരക്ഷിതമായി നമ്മൾ കഴിക്കുന്ന തുവര പരിപ്പ് ആണ് ഏറ്റവും കൂടുതൽ മായം കലർത്തിയ പരിപ്പുകളിൽ ഒന്ന് എന്ന് ഡോക്ടർ പറയുന്നു. തുവര പരിപ്പിൽ കേസരി ദാൽ അഥവാ ലഥൈറസ് സറ്റൈവസ് എന്ന പയറു വർഗ്ഗം വ്യാപകമായി കലർത്താറുണ്ട്.
കാഴ്ചയിൽ തുവര പരിപ്പ് പോലെയിരിക്കുന്ന ഇതിൽ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഈ വിഷവസ്തുക്കൾ തലച്ചോറിന് സ്ഥിരമായ കേടുപാടുകൾ ഉണ്ടാക്കാനും പക്ഷാഘാതത്തിനും നാഡീവ്യൂഹങ്ങളെ തകരാറിലാക്കാനും വരെ കാരണമാകും.
പരിപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പരിപ്പ് വാങ്ങുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറയുന്നു. ഒരിക്കലും തുറന്ന പാക്കറ്റുകളിലുള്ള പരിപ്പുകൾ വാങ്ങരുത്. പ്രത്യേകിച്ച് റോഡരികിൽ വിലകുറച്ച് വിൽക്കുന്ന പരിപ്പുകൾ വാങ്ങുന്നത് ഒഴിവാക്കുക. പരിപ്പിന്റെ ആകൃതിയിലോ നിറത്തിലോ മണത്തിലോ രുചിയിലോ വ്യത്യാസം തോന്നുകയാണെങ്കിൽ അത് ഉപയോഗിക്കാതെ കളയുക.
എല്ലായ്പ്പോഴും നല്ല ബ്രാൻഡുകളുടെ പാക്കേജഡ് പരിപ്പുകൾ മാത്രം വാങ്ങാൻ ശ്രമിക്കുക. പണം ലാഭിക്കുന്നതിനേക്കാൾ ആരോഗ്യം പ്രധാനമാണെന്ന് ഓർക്കുക. അതുകൊണ്ട്, പരിപ്പ് വിചിത്രമായി തോന്നുകയാണെങ്കിൽ അത് കളയാൻ മടിക്കരുത്.
മായം കലർന്ന ഭക്ഷണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുക.
Article Summary: Doctor warns against adulterated pulses leading to stroke.
#Health, #FoodAdulteration, #Pulses, #Kerala, #PublicHealth, #Warning