ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ കാന്‍സര്‍ കെയര്‍ സെന്ററില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അഡല്‍ട് ആന്‍ഡ് പീഡിയാട്രിക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് സെന്റര്‍; ഉദ്ഘാടനം ജുലൈ 1 ന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 28.06.2021) ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ കാന്‍സര്‍ കെയര്‍ സെന്ററില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അഡല്‍ട് ആന്‍ഡ് പീഡിയാട്രിക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് സെന്ററിന്റെ ഉദ്ഘാടനം ഡോക്ടേഴ്‌സ് ഡേ യോടനുബന്ധിച്ച് ജൂലൈ ഒന്നിന് നടക്കും. തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
Aster mims 04/11/2022

ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ കാന്‍സര്‍ കെയര്‍ സെന്ററില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അഡല്‍ട് ആന്‍ഡ് പീഡിയാട്രിക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് സെന്റര്‍; ഉദ്ഘാടനം ജുലൈ 1 ന്

ലോകോത്തര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പുതിയ അഡല്‍ട് ആന്‍ഡ് പീഡിയാട്രിക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് സെന്ററില്‍ ഇതിനോടകം പാകിസ്ഥാന്‍ ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുള്‍പെടെ ഇരുപതോളം ട്രാന്‍സ്പ്ലാന്റുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.

രോഗികളുടെ ശരീരത്തില്‍ നിന്നുള്ള മജ്ജ തന്നെ സ്വീകരിച്ച് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്ന ഓടോലോഗസ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, ഇതര വ്യക്തിയുടെ മജ്ജ സ്വീകരിച്ച് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്ന അലോജനിക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് എന്നിവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിര്‍വഹിക്കുന്ന ഉത്തര കേരളത്തിലെ ഏക കാന്‍സര്‍ ചികിത്സാ രംഗമെന്ന അംഗീകാരത്തിലേക്കാണ് കൂടുതല്‍ വിപുലമായ സജ്ജീകരണങ്ങളോടെ ആസ്റ്റര്‍ മിംസ് പ്രവേശിച്ചിരിക്കുന്നത്.

മെച്ചപ്പെട്ട ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ കോവിഡ് കാലത്ത് അര്‍ബുദ രോഗികള്‍ അനുഭവിച്ച ദുരിതങ്ങള്‍ വളരെ വലുതാണ്. ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, ഹെഡ് ആന്‍ഡ് നെക് സര്‍ജറി പോലുള്ള ചികിത്സാ രീതികള്‍ ഉത്തര കേരളത്തില്‍ ലഭ്യമല്ലാതിരുന്നതിനാല്‍ കേരളത്തിന് പുറത്ത് ഉള്‍പെടെയുള്ള കേന്ദ്രങ്ങളെയായിരുന്നു അര്‍ബുദ രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിച്ചിരുന്നത്.

ഈ സാഹചര്യത്തെ അടിയന്തരമായി അതിജീവിക്കണമെന്ന ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ ആഗ്രഹവും നിര്‍ദേശവും മുന്‍നിര്‍ത്തി യുദ്ധകാല അടിസ്ഥാനത്തിലാണ് പീഡിയാട്രിക് ആന്‍ഡ് അഡല്‍ട് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് സെന്ററും ഹെഡ് ആന്‍ഡ് നെക് സര്‍ജറി വിഭാഗവും സജ്ജീകരിച്ചത്. നൂറു കണക്കിന് രോഗികളുടെ ജീവന്‍ രക്ഷിക്കുവാന്‍ ഈ ഇടപെടലുകള്‍ക്ക് സാധിച്ചു.

സര്‍കാര്‍ ആശുപത്രികളിലും മറ്റും കാന്‍സര്‍ ചികിത്സ നേടിയിരുന്നവര്‍ക്ക് കോവിഡ് വ്യാപനം സൃഷ്ടിച്ച ബുദ്ധിമുട്ടും വലുതായിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടേയും മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടേയും നിര്‍ദേശം പരിഗണിച്ച് വളരെ കുറഞ്ഞ നിരക്കില്‍ കാരുണ്യ സ്പര്‍ശം എന്ന പദ്ധതിയിലൂടെ നിര്‍ധനരായവര്‍ക്ക് റേഡിയേഷനും, കീമോതെറാപ്പിയും ഉള്‍പെടെയുള്ള ചികിത്സകള്‍ ലഭ്യമാക്കുവാനും നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ഉള്‍പെടെയുള്ള കാന്‍സര്‍ സര്‍ജറികളും ചികിത്സയും പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കുവാനും സാധിച്ചു.

വിവിധ വിഭാഗങ്ങളിലായി 13 ഓളം ഡോക്ടര്‍മാരാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഓങ്കോളജി വിഭാഗത്തില്‍ സേവനമനുഷ്ടിക്കുന്നത്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അര്‍ബുദ രോഗ വിദഗ്ദര്‍ സേവനമനുഷ്ടിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് ഇത് എന്നതും, കേരളത്തിലെ ഏറ്റവും കൂടുതല്‍ കാന്‍സര്‍ ചികിത്സാ വിഭാഗങ്ങളുള്ള സെന്റര്‍ എന്നതും ഈ കോവിഡ് കാലത്ത് ആസ്റ്റര്‍ മിംസ് കാന്‍സര്‍ കെയര്‍ സെന്റര്‍ നേടിയെടുത്ത സവിശേഷതകളാണ്.

വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍മാരായ ആസ്റ്റര്‍ മിംസ് കാന്‍സര്‍ കെയര്‍ സെന്റര്‍ മേധാവി കെ വി ഗംഗാധരന്‍, നോര്‍ത്ത് കേരള സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍, സുരേഷ് കുമാര്‍ ഇ കെ (സീനിയര്‍ കണ്‍സല്‍ടന്റ് ആന്‍ഡ് ഹെഡ്, പീഡിയാട്രിക്‌സ്), സലീം വി പി (കണ്‍സല്‍ടന്റ് ഓങ്കോ സര്‍ജന്‍), സതീഷ് പദ്മനാഭന്‍ (റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്), കേശവന്‍ എം ആര്‍ (പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), സജിത് ബാബു (ഹെഡ് ആന്‍ഡ് നെക് ഓങ്കോ സര്‍ജന്‍), ശ്രീലേഷ് കെ പി (മെഡികല്‍ ഓങ്കോളജിസ്റ്റ്) അരുണ്‍ ചന്ദ്രശേഖര്‍ (മെഡികല്‍ ഓങ്കോളജിസ്റ്റ്), പ്രതിഭ ബി (ട്രാന്‍സ്ഫ്യൂഷന്‍ സ്പെഷ്യലിസ്റ്റ് ) എന്നിവര്‍ പങ്കെടുത്തു.

Keywords:  Adult and Pediatric Bone Marrow Transplant Center with state-of-the-art facilities at the Cancer Care Center at Astor Mims Hospital; Inauguration on July 1st, Kozhikode, News, Health, Health and Fitness, Press meet, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia