കുട്ടികള്‍ക്കായുള്ള നൊവാ വാക്സ് കോവിഡ്-19 വാക്സിന്‍ ആറു മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് അദാര്‍ പൂനവാല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 13.12.2021) കുട്ടികള്‍ക്കായുള്ള നൊവാവാക്സ് കോവിഡ്-19 വാക്സിന്‍ ആറു മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയുട് ഓഫ് ഇന്‍ഡ്യ മേധാവി അദാര്‍ പൂനവാല. 

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആറു മാസത്തിനുള്ളില്‍ ഞങ്ങളുടെ വാക്സിന്‍ എത്തും. ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ്സു വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് കാണിക്കുന്നത്' എന്നും പൂനവാല വ്യക്തമാക്കി.
Aster mims 04/11/2022

കുട്ടികള്‍ക്കായുള്ള നൊവാ വാക്സ് കോവിഡ്-19 വാക്സിന്‍ ആറു മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് അദാര്‍ പൂനവാല

ഇന്‍ഡൊനിഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് ഇതിനകം തന്നെ കയറ്റുമതി ചെയ്തിട്ടുള്ള നോവാ വാക്‌സ് വാക്‌സിന്‍ കൂടാതെ, അസ്ട്രാ സെനെക, സ്പുട്‌നിക് ഷോടുകളും സെറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഡ്യ നിര്‍മിക്കുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം പ്രതിവര്‍ഷം 1.5 ബില്യന്‍ ഡോസ് വാക്‌സിനാണ് നിര്‍മിക്കുന്നത്. 165 രാജ്യങ്ങളിലേക്ക് ഇന്‍ഡ്യ വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്.

Keywords:  Adar Poonawalla Says Vaccine For Children In 6 Months, New Delhi, News, Health, Health and Fitness, COVID-19, Children, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia