Vijayakanth's Health | കടുത്ത പ്രമേഹത്തെത്തുടര്‍ന്ന് നടന്‍ വിജയകാന്തിന്റെ 3 കാല്‍വിരലുകള്‍ നീക്കം ചെയ്തു; സുഖം പ്രാപിക്കുകയാണെന്നും ഏതാനും ദിവസം ആശുപത്രിയില്‍ തുടരുമെന്നും ഡിഎംഡികെ വൃത്തങ്ങള്‍
Jun 22, 2022, 10:45 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com) നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു കാല്‍ വിരലുകള്‍ കടുത്ത പ്രമേഹത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകള്‍ മുറിച്ചുമാറ്റാന്‍ കാരണം.
ആശുപത്രിയില്‍ ചികിത്സ തുടരുകയാണ് അദ്ദേഹം. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും ഏതാനും ദിവസം ആശുപത്രിയില്‍ തുടരുമെന്നും ഡിഎംഡികെ വൃത്തങ്ങള്‍ അറിയിച്ചു.
അസുഖത്തെത്തുടര്‍ന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് 2021 മേയില്‍ പനിയും ശ്വാസതടസവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Keywords: News,National,India,chennai,Actor,Politics,Health,hospital,Treatment, Actor Vijayakanth fine after surgery to amputate three toes: Sources
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

