ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 25.03.2016) നടന്‍ കൊല്ലം തുളസി തിരഞ്ഞെടുപ്പു മത്സര രംഗത്തുനിന്നും പിന്‍മാറി. ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഫോണ്‍ വിളിച്ച് അറിയിച്ചതാണ് ഇക്കാര്യം.
കുണ്ടറ മണ്ഡലത്തിലേക്ക് കൊല്ലം തുളസിയെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച കേന്ദ്ര നേതൃത്വത്തിന് നല്‍കുന്ന രണ്ടാംഘട്ട പട്ടികയിലും കൊല്ലം തുളസിയുടെ പേരുണ്ട്. അതേസമയം പിന്‍മാറാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ബി.ജെ.പി അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
പത്തനാപുരത്ത് ബിജെ പി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടതിന് ശേഷം ഗണേഷിനും ജഗദീഷിനും
എതിരെ മത്സരിക്കാന്‍ താനില്ലെന്നും പത്തനാപുരത്ത് നേര്‍ച്ചക്കോഴിയാകാനില്ലെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. ഗണേഷിന് എതിരെ മത്സരിച്ചാല്‍ താന്‍ ജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പത്തനാപുരത്ത് നേര്‍ച്ചക്കോഴി ആക്കാനായിരുന്നു പലരുടെയും ആഗ്രഹം. കൊല്ലത്ത് മുകേഷിനെതിരെയും മത്സരിക്കില്ല. വില്ലന്റെയും ദുഷ്ടന്റെയും വേഷം കെട്ടുമെങ്കിലും മനസ് ദുര്‍ബലമാണ്. ആരെങ്കിലും എതിര്‍ത്താല്‍ മത്സരത്തില്‍നിന്ന് പിന്‍മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പത്തനാപുരത്ത് ബിജെ പി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടതിന് ശേഷം ഗണേഷിനും ജഗദീഷിനും
പത്തനാപുരത്ത് നേര്‍ച്ചക്കോഴി ആക്കാനായിരുന്നു പലരുടെയും ആഗ്രഹം. കൊല്ലത്ത് മുകേഷിനെതിരെയും മത്സരിക്കില്ല. വില്ലന്റെയും ദുഷ്ടന്റെയും വേഷം കെട്ടുമെങ്കിലും മനസ് ദുര്‍ബലമാണ്. ആരെങ്കിലും എതിര്‍ത്താല്‍ മത്സരത്തില്‍നിന്ന് പിന്‍മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read:
ഉദുമ പള്ളത്തെ വന്‍ ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ്; 32,400 രൂപയുമായി 8 അംഗസംഘം പിടിയില്‍
Keywords: Actor Kollam Thulasi do not to be candidate, Health, Ganesh Kumar, Phone call, Election-2016, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.