കലാഭവന്‍ മണി ആശുപത്രിയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 09/05/2015) പ്രശസ്ത സിനിമാതാരം കലാഭവന്‍ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കലാഭവന്‍ മണി ആശുപത്രിയില്‍
വയറുവേദനയെ തുടര്‍ന്ന്  കൊച്ചി അമൃത ഹോസ്പിറ്റലില്‍ പരിശോധനക്കെത്തിയ മണിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കമല്‍ഹാസന്‍ നായകനായി അഭിനയിക്കുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശമാണ് മണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വില്ലന്‍ വേഷമാണ് മണി ഇതില്‍ ചെയ്യുന്നത്. ജിത്തു ജോസഫിന്റെ മറ്റൊരു ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലും മണി പ്രധാനവേഷത്തിലെത്തുന്നുണ്ട്്.

Also Read:  
സ്ഥലം നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 3 പേര്‍ക്കെതിരെ കേസ്

Keywords:  Kochi, Hospital, Treatment, Health, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia