18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 75 ശതമാനത്തിലധികം പേരും കോവിഡിനെതിരെ പ്രതിരോധശേഷി ഉള്ളവരെന്ന് ആരോഗ്യവകുപ്പിന്റെ പഠനം
Oct 4, 2021, 20:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.10.2021) കേരളത്തില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 75 ശതമാനത്തിലധികം പേരും കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചതായി ആരോഗ്യവകുപ്പിന്റെ പഠനം. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി വിവിധ മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
വാക്‌സിനേഷനാണ് പ്രതിരോധത്തിന്റെ പ്രധാന ഘടകമായി കണ്ടെത്തിയത്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് സര്‍കാര്‍ വിദഗ്ധസമിതി അംഗം പറഞ്ഞു.
വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനാണു സര്‍കാരിന്റെ നിര്‍ദേശം. വിദ്യാര്‍ഥികളുടെ വീടുകളില്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവരുണ്ടെങ്കില്‍ കുട്ടികളെ ഉപയോഗിച്ച് വിവരം ശേഖരിച്ച് അവര്‍ക്കു എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു.
നവംബര്‍ ഒന്നിനു സ്‌കൂളുകള്‍ തുറക്കുമ്പോള്‍, 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ മിക്കവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.8 ശതമാനം പേര്‍ക്ക് ഒരു ഡോസും (2,47,88,585), 42.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസും (1,12,55,953) നല്‍കി.
കോവിഡ് കുട്ടികളില്‍ ഗുരുതരമാകില്ലെങ്കിലും വീടുകളിലുള്ള പ്രായമായവരെയും മറ്റു രോഗമുള്ളവരെയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ മറ്റു രോഗങ്ങളുള്ളവര്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.
Keywords: According to Kerala Health Department, more than 75% of people above18 years acquired immunisation against Covid, Thiruvananthapuram, News, Health, Health and Fitness, Study, Report, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

