Car AC | പഴയ കാറിൽ എസി തണുക്കുന്നില്ലെന്ന് പരാതിയുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
Apr 21, 2022, 12:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) വേനൽക്കാലത്ത് താപനില ഉയരാൻ തുടങ്ങുമ്പോൾ, കാറിന്റെ എസി (Air Conditioner) തണുപ്പിക്കൽ കുറയുന്നു. പ്രത്യേകിച്ചും കാർ പഴകിയാൽ ഇത്തരം പ്രശ്‌നങ്ങൾ സാധാരണമാണ്. ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ കാർ പഴയതായിരിക്കണമെന്നില്ല, എന്നാൽ എസി തണുപ്പ് നൽകുന്നില്ല. എസി തെറ്റായി ഉപയോഗിക്കുന്നതും തണുപ്പ് നൽകാത്തതിന് കാരണമാകാം. കാർ എസിയിൽ തണുപ്പ് വർധിപ്പിക്കുന്നതിന് ചില നുറുങ്ങുകൾ പരിചയപ്പെടാം.
1. ചൂടുള്ള വായു പുറത്തെടുക്കുക
സൂര്യപ്രകാശം തട്ടുന്ന തരത്തിൽ പാർക് ചെയ്യുമ്പോൾ കാറിനുള്ളിൽ നിന്ന് ചൂടുപിടിക്കാൻ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തിൽ, എ സി ഉപയോഗിക്കുന്നതിന് മുമ്പ് കാറിനുള്ളിലെ താപനില സാധാരണ നിലയിലാക്കേണ്ടത് ആവശ്യമാണ്. ഇതിനായി കാറിന്റെ എല്ലാ വാതിലുകളും തുറന്നിടുക. ഇനി കാറിന്റെ ഫാൻ ഓണാക്കുക. ഇത് ചൂട് വായുവിനെ ഇല്ലാതാക്കും. ശേഷം വാതിൽ അടച്ച് എസി ഓണാക്കുക. തണുത്ത് വരാൻ കുറച്ച് സമയമെടുക്കുമെന്നതും ഓർക്കുക.
2. വാതിലിന്റെ ഗ്ലാസ് ചെറുതായി തുറന്നിടുക
വേനൽക്കാലത്ത് വാഹനം വെയിലത്ത് പാർക് ചെയ്യുകയാണെങ്കിൽ, അതിന്റെ ഒന്നോ രണ്ടോ വാതിലിന്റെ ഗ്ലാസുകൾ ഏകദേശം അര ഇഞ്ച് തുറന്നിടുക. കാറിനുള്ളിലെ ചൂട് ഈ തുറന്ന ഗ്ലാസുകളിൽ നിന്ന് പുറത്തുവരുമെന്നതാണ് ഇതിന്റെ നേട്ടം. ഒരു തരത്തിൽ പറഞ്ഞാൽ, ഈ ഗ്ലാസുകൾ കാറിന്റെ വെന്റിലേഷനായി പ്രവർത്തിക്കും. ഇത് കാറിനുള്ളിൽ വലിയ ചൂട് ഉണ്ടാക്കില്ല. സീറ്റിന്റെ ചൂടും സാധാരണ നിലയിലായിരിക്കും.
3. ഫ്രഷ് എയർ പോയിന്റ് (Exhaust) ഓഫ് ചെയ്യുക
കാറിൽ വായുവിനായി രണ്ട് പ്രത്യേക പോയിന്റുകളുണ്ട്. അതിൽ ഒന്ന് ശുദ്ധവായുവും മറ്റൊന്ന് കാറിനുള്ളിലെ വായുവുമാണ്. വേനൽക്കാലത്ത്, പുറത്ത് നിന്ന് വരുന്ന പോയിന്റുകൾ അടയ്ക്കണം. ഇത് ആവശ്യമാണ്, കാരണം കാറിനുള്ളിൽ എസി പ്രവർത്തിക്കുന്നുവെങ്കിൽ, പുറത്തുനിന്നുള്ള ശുദ്ധവായുവിനൊപ്പം ചൂടുള്ള വായുവും വരുന്നു. ഇതുമൂലം കാറിനുള്ളിലെ തണുപ്പ് കുറയുന്നു. അതിനാൽ ഈ പോയിന്റിൽ എപ്പോഴും ശ്രദ്ധ പുലർത്തുക.
4. മൾടി എയർ സപ്ലൈ ഉള്ള നോബിന്റെ ഉപയോഗം
കാറിന്റെ എസിയിൽ മൾടി എയർ ട്രാൻസ്ഫർ നോബ് ഉണ്ട്. അതായത്, വായു കാലിന്റെ വശത്തും ചുറ്റിലും നീങ്ങുന്നു. അത് ഉപയോഗിക്കണം. ഇക്കാരണത്താൽ, തണുത്ത വായു കാറിനുള്ളിൽ വ്യാപിക്കുകയും വേഗത്തിൽ തണുക്കുകയും ചെയ്യുന്നു. തണുത്ത് കഴിഞ്ഞാൽ, നിങ്ങൾക്ക് അത് ഏതെങ്കിലും ഒരു ഭാഗത്തേക്ക് മാത്രമായി ഉപയോഗിക്കാം.
5. എസി പോയിന്റിലെ പൊടിപടലങ്ങൾ വൃത്തിയാക്കുക
കാറിലെ എസിയുടെ എല്ലാ പോയിന്റുകളും വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുക. ചിലപ്പോൾ കാറിന്റെ പോയിന്റുകളിൽ പൊടി അടിഞ്ഞുകൂടാൻ തുടങ്ങും. ഈ പൊടി പൈപിനുള്ളിൽ എത്തിയാൽ, വായുവിന് തടസമാകും. അതിനാൽ, നിങ്ങൾ കാർ വൃത്തിയാക്കുമ്പോഴെല്ലാം, എസിയുടെ പോയിന്റിലെ പൊടിപടലങ്ങൾ നീക്കം ചെയ്യുന്നത് ഉറപ്പാക്കുക. വണ്ടിക്കകത്ത് പൊടി കൂടുതലായാൽ എസിയുടെ ഫിൽടർ പൊടി കേറി അടഞ്ഞേക്കും. അതും എസി നന്നായി പ്രവർത്തിക്കുന്നതിന് തടസം നിൽക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഇടയ്ക്കിടെ എസി ഫിൽറ്റർ ക്ലീൻ ചെയ്യാനുള്ള സംവിധാനങ്ങളിൽ അത് ക്ലീൻ ചെയ്യാൻ ശ്രമിക്കണം. വർക് ഷോപിൽ കൊണ്ടുപോയി ഇടയ്ക്കിടെ ഇത് ചെയ്യാൻ ശ്രദ്ധിക്കുക. എത്രത്തോളം വൃത്തിയാക്കുന്നുവോ അത്രയും മികച്ച വായുപ്രവാഹം ഉണ്ടാവുമെന്ന് മനസിലാക്കുക.
6. സൺ വൈസർ ഉപയോഗിക്കുക
സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്ന താത്കാലികമായി ഘടിപ്പിക്കാവുന്ന 'സൺ വൈസർ' എപ്പോഴും വേനൽക്കാലത്ത് ഉപയോഗിക്കാം. ഇതിന് രണ്ട് ഗുണങ്ങളുണ്ട്. ആദ്യം, ഒന്നാമതായി കാറിന്റെ ഉള്ളിൽ ചൂട് കുറയുന്നു. രണ്ടാമതായി, എസിയുടെ ശേഷി വർധിക്കുന്നു.
7. എല്ലാ ഗ്ലാസുകളും ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക
കാറിന്റെ എസി പ്രവർത്തിക്കുമ്പോൾ കാറിന്റെ എല്ലാ ഗ്ലാസുകളും കൃത്യമായി അടച്ചിരിക്കണം. ഇതിനായി നിങ്ങൾ എല്ലാ വാതിലുകളും ശരിയായി പരിശോധിച്ച് ഉറപ്പിക്കുക. വേനൽക്കാലത്ത് പലപ്പോഴും അത് അടയ്ക്കാൻ മറക്കുന്നു. കൂടാതെ കാറിന്റെ പുറകിൽ ഇരിക്കുന്നവർ ചിലപ്പോൾ തുറക്കുകയും അത് ശരിയായി അടയ്ക്കാതിരിക്കുകയും ചെയ്യുന്നു.
എല്ലാ വർഷവും എസിയുടെ തണുപ്പിക്കൽ 15% അല്ലെങ്കിൽ അതിലും കൂടുതലായി കുറയുന്നു എന്നത് ഓർക്കുക. അത്തരമൊരു സാഹചര്യത്തിൽ, അഞ്ച് വർഷം കൂടുമ്പോൾ എസി സർവീസ് ചെയ്യാൻ ശ്രദ്ധിക്കുക.

Keywords: News, National, Top-Headlines, Car, Vehicles, Health, AC, Air Conditioner, AC of the old car will also give cool air like new, Do these things.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.