Health University | ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കാന്‍, അത് ഹോടെല്‍ അല്ല; വീട്ടില്‍പോലും കിട്ടാത്ത സ്വാതന്ത്ര്യം വേണമെന്ന കൗമാരക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ല; 18 വയസ്സായാല്‍ പൂര്‍ണസ്വാതന്ത്ര്യം വേണമെന്ന വാദം അംഗീകരിക്കില്ല, മാനസിക വളര്‍ചയ്ക്ക് 25 തികയണമെന്നും ഹൈകോടതിയില്‍ ആരോഗ്യ സര്‍വകലാശാല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രതികൂല തീരുമാനവുമായി ആരോഗ്യ സര്‍വകലാശാല ഹൈകോടതിയില്‍. കോഴിക്കോട് മെഡികല്‍ കോളജ് ഹോസ്റ്റലില്‍ രാത്രി 9.30ന് ശേഷം പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ വിശദീകരണം നല്‍കുകയായിരുന്നു സര്‍വകലാശാല. ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കാനാണെന്നും ഹോസ്റ്റല്‍ എന്നാല്‍, ഹോടെലല്ലെന്നും ആരോഗ്യ സര്‍വകലാശാല ഹൈകോടതിയെ ബോധിപ്പിച്ചു.
Aster mims 04/11/2022

Health University | ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കാന്‍, അത് ഹോടെല്‍ അല്ല; വീട്ടില്‍പോലും കിട്ടാത്ത സ്വാതന്ത്ര്യം വേണമെന്ന കൗമാരക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ല; 18 വയസ്സായാല്‍ പൂര്‍ണസ്വാതന്ത്ര്യം വേണമെന്ന വാദം അംഗീകരിക്കില്ല, മാനസിക വളര്‍ചയ്ക്ക് 25 തികയണമെന്നും ഹൈകോടതിയില്‍ ആരോഗ്യ സര്‍വകലാശാല

രാത്രി ലൈഫ് വിദ്യാര്‍ഥികള്‍ക്കുള്ളതല്ല. വീട്ടില്‍പോലും കിട്ടാത്ത സ്വാതന്ത്ര്യം വേണമെന്ന കൗമാരക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സര്‍വകലാശാല കോടതിയില്‍ വ്യക്തമാക്കി.

'18 വയസ്സായി എന്നതുകൊണ്ട് മാത്രം മാനസികമായി പൂര്‍ണ വളര്‍ചയെത്തുന്നില്ല. അതിന് 25 വയസ്സാകണമെന്നാണ് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍, 18 വയസ്സായതുകൊണ്ട് പൂര്‍ണസ്വാതന്ത്ര്യം വേണമെന്ന വാദം അംഗീകരിക്കാനാകില്ല. വിദ്യാര്‍ഥികളാണെന്നതിനാല്‍ അവര്‍ ആവശ്യത്തിന് ഉറങ്ങണം' എന്നും സര്‍വകലാശാല നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു.

അതേസമയം, സര്‍കാര്‍ മെഡികല്‍ കോളജ് ഹോസ്റ്റലുകളില്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30ന് ശേഷവും പ്രവേശിക്കാമെന്ന് വ്യക്തമാക്കി സര്‍കാര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവ് എല്ലാ മെഡികല്‍ കോളജുകളും പാലിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

രാവിലെ എട്ടുമണിക്ക് ക്ലാസുകള്‍ ആരംഭിച്ച് രാത്രി 9.30 മണിയോടെ അകാഡമിക് പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്ന തരത്തിലെ പാഠ്യക്രമമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് മതിയായ വിശ്രമം ആവശ്യമാണ്. ഇതുകൂടി ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏര്‍പെടുത്തിയത്. ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങളും മറ്റും കണ്ടില്ലെന്ന് നടിക്കാനാകില്ല.

എന്‍ജിനീയറിങ് കോളജ് പോലെയല്ല, ഒട്ടേറെ പേര്‍ എത്തുന്ന മെഡികല്‍ കോളജുകള്‍. നിയന്ത്രണങ്ങളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ താല്‍പര്യവും കണക്കിലെടുക്കേണ്ടതുണ്ട്. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെയാണ് ഹര്‍ജിയെന്നും ഹര്‍ജിക്കാര്‍ വിദ്യാര്‍ഥികളുടെയാകെ പ്രതിനിധികളല്ലെന്നും വിശദീകരണത്തില്‍ പറയുന്നു.

ആണ്‍-പെണ്‍ ഭേദമില്ലാത്ത പുതിയ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍, രാത്രി 9.30ന് ശേഷം ആവശ്യമുണ്ടെങ്കില്‍ ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങാനാകുമോയെന്ന കാര്യത്തില്‍ വ്യക്തത വേണ്ടതുണ്ടെന്ന് കോടതി അറിയിച്ചപ്പോള്‍ അടിയന്തര ആവശ്യമുണ്ടെങ്കില്‍ രാത്രി 9.30ന് ശേഷം വാര്‍ഡന്റെ അനുമതിയോടെ പുറത്ത് പോകാന്‍ അനുവദിക്കുന്നുണ്ടെന്ന് സര്‍വകലാശാല അറിയിച്ചു.

കയറുന്ന കാര്യത്തിലെ ഇളവ് പുറത്തുപോകുന്ന കാര്യത്തിലും വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എല്ലാ ഹോസ്റ്റലിലും റീഡിങ് റൂം വേണമെന്ന് സര്‍കാറിന്റെ പുതിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും കോഴിക്കോട് മെഡികല്‍ കോളജില്‍ ഈ സൗകര്യം ലഭ്യമല്ല. ഈ സാഹചര്യത്തില്‍ പ്രധാന റീഡിങ് റൂം 11 മണിവരെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ ഉന്നയിച്ചു.

ഇപ്പോള്‍ രാത്രി ഒമ്പതിന് പ്രധാന റീഡിങ് റൂമിന്റെ പ്രവര്‍ത്തനം അവസാനിക്കുമെന്നും സമയം ദീര്‍ഘിപ്പിക്കണമെങ്കില്‍ കൂടുതല്‍ ജീവനക്കാര്‍ വേണ്ടിവരുമെന്നും സര്‍കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.

Keywords: Absolute freedom at 18 years inappropriate, not good for society: Kerala Health University tells High Court, Kochi, News, Health, Health and Fitness, High Court of Kerala, Trending, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia